Blog

നീറ്റ് ചോദ്യപേപ്പർ ചോർച്ച! സഭ നിർത്തിവെച്ച് ചർച്ച ചെയ്യണം; അടിയന്തര പ്രമേയത്തിന് നോട്ടീസ് നൽകി പ്രതിപക്ഷ എംപിമാർ!

നീറ്റ് പരീക്ഷാ ചോദ്യപേപ്പർ ചോർച്ചയുമായി ബന്ധപ്പെട്ട് പാർലമെന്റിന്റെ വർഷകാല സമ്മേളനത്തിൽ ശക്തമായ പ്രതിഷേധത്തിനൊരുങ്ങി പ്രതിപക്ഷ എംപിമാർ. സഭാ നടപടികൾ അടിയന്തരമായി നിർത്തിവെച്ച് വിഷയം ചർച്ച ചെയ്യണമെന്ന് ആവശ്യപ്പെട്ട് കെ. രാധാകൃഷ്ണൻ, കൊടികുന്നിൽ സുരേഷ്, ഷാഫി പറമ്പിൽ, ഹൈബി ഈഡൻ, എ.എ. റഹീം, പി. സന്തോഷ് കുമാർ, ഡോ. ജോൺ ബ്രിട്ടാസ് തുടങ്ങിയ പ്രതിപക്ഷ എംപിമാർ സ്പീക്കർക്ക് അടിയന്തര പ്രമേയ നോട്ടീസ് നൽകി.

പരീക്ഷാ തട്ടിപ്പുകൾക്ക് പുറമെ ലഡാക്ക് സമരനേതാവ് സോനം വാങ്ചുക്കിനെ ബലപ്രയോഗത്തിലൂടെ കസ്റ്റഡിയിലെടുത്ത നടപടിയും സഭ നിർത്തിവെച്ച് ചർച്ച ചെയ്യണമെന്ന് ആവശ്യപ്പെട്ട് വി. ശിവദാസൻ എംപിയും രാജ്യസഭയിൽ നോട്ടീസ് നൽകിയിട്ടുണ്ട്.

കഴിഞ്ഞ ദിവസം ചേർന്ന സർവ്വകക്ഷി യോഗത്തിൽ തൃണമൂൽ കോൺഗ്രസിലെ വിമത എംപിമാരെ കേന്ദ്ര സർക്കാർ ക്ഷണിച്ചതിൽ പ്രതിഷേധിച്ച് പ്രതിപക്ഷ പാർട്ടികൾ യോഗത്തിൽ നിന്ന് വാക്കൗട്ട് നടത്തിയിരുന്നു. ഈ രാഷ്ട്രീയ പോര് സഭയ്ക്കുള്ളിലും ആവർത്തിക്കാനാണ് സാധ്യത.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button