News

ഉണർന്നത് വീടിനുള്ളിൽ പുകമൂടി ശ്വാസം മുട്ടിയതിനെ തുടർന്ന്, ​ഫ്രിഡ്ജ് പൊട്ടിത്തെറിച്ച് അപകടം

തൃശ്ശൂർ: ​ഗുരുവായൂരിൽ ഫ്രിഡ്ജ് പൊട്ടിത്തെറിച്ച് കിടപ്പുരോ​ഗികളായ ദമ്പതികൾക്ക് പരിക്കേറ്റു. ഇന്നലെ രാത്രി 11.30ഓടെയാണ് അപകടമുണ്ടായത്. വീടിനുളളിൽ പുക നിറഞ്ഞതോടെ ശ്വാസതടസ്സം നേരിട്ട ദമ്പതികളെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. കുട്ടപ്പൻ (70), അംബിക (65) എന്നിവർക്കാണ് പരിക്കേറ്റത്. വീടിനുള്ളിൽ പുക നിറഞ്ഞതിനെ തുടർന്നാണ് ഇവർ ഉണർന്നത്.

തുടർന്ന് അയൽവാസികളുടെ സഹായം തേടുകയായിരുന്നു. അവരെത്തിയാണ് വീടിനുള്ളിൽ നിന്നും ഇവരെ പുറത്തെത്തിച്ചത്. അപ്പോഴേയക്കും ഫ്രിഡ്ജ് പൂർണമായും പൊട്ടിത്തെറിച്ചിരുന്നു. പുക ശ്വസിച്ച് ദമ്പതികൾക്ക് ശ്വാസ തടസ്സം അനുഭവപ്പെട്ടിരുന്നു. ഇവരുടെ പരിക്ക് ​ഗുരുതരമല്ല. ഷോർട്ട് സർക്യൂട്ട് ആയിരിക്കും അപകടത്തിന് കാരണമെന്നാണ് പ്രാഥമികമായ അനുമാനം. വീടിന്റെ ഭിത്തികൾക്ക് വിള്ളലുണ്ട്. അതുപോലെ തന്നെ ജനൽച്ചില്ലുകളും തകർന്നിട്ടുണ്ട്.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button