News

അർജന്റീന–ഇംഗ്ലണ്ട് മത്സരം കാണുന്നതിനിടെ വൈദ്യുതി മുടക്കം; കെഎസ്ഇബിക്കെതിരെ പ്രതിഷേധം

തൃശൂർ: ലോകകപ്പിലെ അർജന്റീന -ഇംഗ്ലണ്ട് സെമി ഫൈനൽ മത്സരത്തിനിടെ വൈദ്യുതി പോയതിൽ അർധരാത്രി കെഎസ്ഇബി ഓഫീസ് ഉപരോധിച്ച് പ്രതിഷേധം. കെഎസ്ഇബിയുടെ പവർകട്ടിലാണ് ഡിവൈഎഫ്ഐ പ്രവർത്തകർ പ്രതിഷേധം സംഘടിപ്പിച്ചത്. തൃശൂർ എരുമപ്പെട്ടിയിലാണ് സംഭവം. കറൻ്റ് പോയതോടെ കെഎസ്ഇബി ഓഫീസ് ഡിവൈഎഫ്ഐ പ്രവർത്തകർ ഉപരോധിക്കുകയായിരുന്നു. കെഎസ്ഇബി എരുമപ്പെട്ടി കടങ്ങോട് മേഖലയിൽ ഇന്ന് പുലർച്ചെ 12.42 മുതൽ 1.7 വരെ പവർകട്ട് ഉണ്ടായിരുന്നു. ഇതിനെതിരെയായിരുന്നു പ്രതിഷേധം.

വൈദ്യുതി ഉപയോ​ഗം കുത്തനെ കൂടിയെന്നും നിയന്ത്രണം എത്ര നാൾ തുടരേണ്ടി വരുമെന്ന് അറിയില്ലെന്നും വൈദ്യുതി വകുപ്പ് മന്ത്രി സണ്ണി ജോസഫ്. കൈമാറ്റ വ്യവസ്ഥയിൽ വാങ്ങിയ വൈദ്യുതി തിരിച്ചു നൽകേണ്ടത് ബാധ്യതയാണെന്നും സണ്ണി ജോസഫ് പറഞ്ഞു. കേന്ദ്ര പൂളിൽ നിന്ന് ലഭിക്കുന്ന വൈദ്യുതി കുറ‍ഞ്ഞു. ഭരണപരാജയം എന്ന് പറയുന്നത് ശരിയല്ല. ഇടതുസർക്കാരിന്റെ കാലത്തും നിയന്ത്രണം ഉണ്ടായിരുന്നുവെന്നും മന്ത്രി ചൂണ്ടിക്കാട്ടി. ബാറ്ററി സ്റ്റോറേജ് വർധിപ്പിക്കുമെന്നും മന്ത്രി അറിയിച്ചു.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button