സ്വർണപ്രേമികൾക്ക് നേരിയ ആശ്വാസം; ഇന്ന് വിലയിൽ കുറവ്

രാജ്യാന്തര വിപണിയിൽ സ്വർണവിലയിൽ ഉണ്ടായ വലിയ ഇടിവും തുടർന്നുണ്ടായ തിരിച്ചുകയറ്റവും കേരളത്തിലെ സ്വർണ വിപണിയിലും പ്രതിഫലിച്ചു. ഇന്ന് ഗ്രാമിന് 10 രൂപ കുറഞ്ഞ് 13,090 രൂപയിലും, പവന് 80 രൂപ കുറഞ്ഞ് 1,04,720 രൂപയിലുമാണ് വ്യാപാരം നടക്കുന്നത്. വലിയ ഇടിവ് പ്രതീക്ഷിച്ചിരുന്നെങ്കിലും രാജ്യാന്തര വിപണിയിലെ പെട്ടെന്നുള്ള തിരിച്ചുവരവ് കേരളത്തിലെ വിലക്കുറവിനെ നേരിയ തോതിലേക്ക് ഒതുക്കുകയായിരുന്നു.
വിലയിടിവിന് പിന്നിലെ കാരണങ്ങൾ
രാജ്യാന്തര വിപണിയിൽ സ്വർണത്തിന്റെ ഔൺസ് വില ഒരുവേള 3,986.54 ഡോളർ വരെ താഴ്ന്നിരുന്നു. പശ്ചിമേഷ്യയിലെ യുദ്ധസാഹചര്യങ്ങളും ഇറാൻ-അമേരിക്ക സംഘർഷങ്ങളും ക്രൂഡോയിൽ വില കുതിച്ചുയരാൻ കാരണമായി. ഇത് ഡോളറിന് കരുത്തുപകർന്നതും, പണപ്പെരുപ്പത്തെക്കുറിച്ചുള്ള ആശങ്കകളും സ്വർണവില താഴാൻ വഴിയൊരുക്കി. കൂടാതെ, യുഎസ് ഫെഡറൽ റിസർവ് പലിശനിരക്ക് ഉയർത്തിയേക്കുമെന്ന ഗവർണർ ക്രിസ്റ്റഫർ വോളറിന്റെ പ്രസ്താവനയും സ്വർണത്തിന് തിരിച്ചടിയായി.



