‘പുരുഷനേക്കാൾ സ്ത്രീക്ക് എന്ത് പ്രത്യേക യോഗ്യത?’; കെഎസ്ആർടിസി ഫ്രീ യാത്രയെ ചോദ്യം ചെയ്ത് നടി

കോൺഗ്രസ് സർക്കാർ അധികാരത്തിലേറുന്നതിന് മുൻപ് നൽകിയ വാഗ്ദാനമായിരുന്നു സ്ത്രീകൾക്ക് കെഎസ്ആർടിസി ബസുകളിൽ ഫ്രീ സർവീസ് എന്നത്. ഏറെ നാളത്തെ കാത്തിരിപ്പുകൾക്ക് ഒടുവിൽ പ്രിയദർശിനി എന്ന പേരിൽ ഓർഡിനറി ബസുകളിൽ സ്ത്രീ സൗജന്യ യാത്രയും ആരംഭിച്ചു. ഇതിന് പിന്നാലെ അനുകൂലിച്ചും പ്രതികൂലിച്ചുമുള്ള അഭിപ്രായങ്ങളുമായി നിരവധി പേർ രംഗത്ത് എത്തിയിരുന്നു. ഇപ്പോഴിതാ പുരുഷന്മാര്ക്കില്ലാത്ത ഒരു ആനുകൂല്യവും ഞങ്ങള്‍ സ്ത്രീകള്‍ക്ക് ആവശ്യമില്ലെന്ന് പറയുകയാണ് നടി(മോസ് ആൻഡ് ക്യാറ്റ്) അശ്വതി അശോക്.
കയ്യില്‍ അഞ്ച് പൈസ എടുക്കാന്‍ ഇല്ലാത്ത ഒരു പുരുഷനെക്കാളും എന്ത് യോഗ്യതയാണ് സ്ത്രീയ്ക്ക് ആനുകൂല്യം കിട്ടാനുള്ളതെന്ന് അശ്വതി ചോദിക്കുന്നു. അവര്‍ക്ക് കിട്ടുന്നത് പോലുള്ള അവസരങ്ങളും വേദനവും ലഭിക്കുകയാണ് വേണ്ടതെന്നും അല്ലാതെ ഒരു ലക്ഷം രൂപ ഉണ്ടാക്കുന്ന സ്ത്രീയ്ക്കും ഇളവ് കൊടുക്കുകയും പുരുഷന്മാര് കഷ്ടപ്പെട്ട് പോവുക എന്നതല്ലെന്നും അശ്വതി പറയുന്നു.
“കെഎസ്ആർടിസി ഫ്രീ യാത്ര. പുരുഷന്മാര്ക്കില്ലാത്ത ഒരു ആനുകൂല്യവും ഞങ്ങള്‍ സ്ത്രീകള്‍ക്ക് ആവശ്യമില്ല. സ്ഥിരമായിട്ട് ജോലിക്ക് പോകുന്ന കയ്യില്‍ അഞ്ച് പൈസ എടുക്കാന്‍ ഇല്ലാത്ത ഒരു പുരുഷനെക്കാളും എന്ത് യോഗ്യതയാണ് സ്ത്രീയ്ക്ക് ആനുകൂല്യം കിട്ടാനുള്ളത്. ചിലപ്പോള്‍ പല സ്ത്രീകളും ഒരു ലക്ഷം രൂപയ്ക്ക് ഒക്കെ ജോലി ചെയ്യുന്നവരായിരിക്കും. അവര്‍ക്കാണോ ആനുകൂല്യം കിട്ടേണ്ടത്. ഒരിക്കലും അല്ല. സ്ത്രീയും പുരുഷനും ഒന്നാണെന്ന് നമ്മള് പറയുന്നതെ ഉള്ളൂ. പലയിടത്തും അങ്ങനെ അല്ല. അതല്ല ഫെമിനിസം.
നമുക്ക് വേണ്ടത് അവസരങ്ങളാണ്. അവര്‍ക്ക് കിട്ടുന്നത് പോലുള്ള അവസരങ്ങള്‍ നമുക്ക് കിട്ടുക. അവര്‍ക്ക് കിട്ടുമ്പോലത്തെ വേദനം കിട്ടുക. അതാണ് നമുക്ക് വേണ്ടത്. അല്ലാതെ ഒരു ലക്ഷം രൂപ ഉണ്ടാക്കുന്ന സ്ത്രീയ്ക്കും ഇളവ് കൊടുക്കുക, പുരുഷന്മാര് കഷ്ടപ്പെട്ട് പോവുക. അതല്ല നമ്മള് ഉദ്ദേശിക്കുന്നത്”, എന്നായിരുന്നു അശ്വതി അശോകിന്റെ വാക്കുകൾ.




