News

ക്യാപ്റ്റൻ ജെറി പ്രേംരാജിനെ അനുസ്മരിച്ചു; അനുസ്മരണ ചടങ്ങിൽ നിരവധി പേർ


തി​രു​വ​ന​ന്ത​പു​രം: സ​ദ്ഗ​മ​യ സാം​സ്‌​കാ​രി​ക വേ​ദി​യു​ടെ നേ​തൃ​ത്വ​ത്തി​ൽ ക്യാ​പ്റ്റ​ൻ ജെ​റി പ്രേം​രാ​ജി​ന്‍റെ വെ​ങ്ങാ​നൂ​രി​ലെ സ്മൃ​തി മ​ണ്ഡ​പ​ത്തി​ൽ ന​ട​ന്ന ജെ​റി പ്രേം​രാ​ജ് അ​നു​സ്മ​ര​ണം പ​ട്ടി​ക​ജാ​തി, പ​ട്ടി​ക​വ​ർ​ഗ, പി​ന്നാ​ക്ക ക്ഷേ​മ മ​ന്ത്രി കെ.​എ. തു​ള​സി ഉ​ദ്ഘാ​ട​നം ചെ​യ്തു. എം ​വി​ൻ​സെ​ന്‍റ് എം​എ​ൽ​എ അ​നു​സ്മ​ര​ണ പ്ര​ഭാ​ഷ​ണം ന​ട​ത്തി. സ​ദ്ഗ​മ​യ ചെ​യ​ർ​മാ​ൻ സി.​ആ​ർ. പ്രാ​ണ​കു​മാ​ർ അ​ധ്യ​ക്ഷ​നാ​യി. കെ​പി​സി​സി ജ​ന​റ​ൽ സെ​ക്ര​ട്ട​റി ജി. ​സു​ബോ​ധ​ൻ, ജി​ല്ലാ പ​ഞ്ചാ​യ​ത്ത് അം​ഗം ആ​ഗ്ന​സ് റാ​ണി, യു​ഡി​എ​ഫ് നി​യോ​ജ​ക മ​ണ്ഡ​ലം ചെ​യ​ർ​മാ​ൻ കോ​ളി​യൂ​ർ ദി​വാ​ക​ര​ൻ നാ​യ​ർ, വി​വി​ധ രാ​ഷ്ട്രീ​യ ക​ക്ഷി നേ​താ​ക്ക​ളാ​യ വി​ൻ​സെ​ന്‍റ് ഡി ​പോ​ൾ, വി.​പി. വി​ഷ്ണു, വെ​ള്ളാ​ർ മ​ധു, ഷാ​ബു ഗോ​പി​നാ​ഥ്‌, മു​ജീ​ബ്, പി.​കെ. അ​ജ​യ​ലാ​ൽ, അ​ർ​ഷാ​ദ്, ദീ​പു പാ​പ്പ​നം​കോ​ട്, ശ​ര​ത് ബാ​ല​രാ​മ​പു​രം, മ​രി​യാ​പു​രം വി​പി​ൻ​രാ​ജ്, മു​ട്ട​ക്കാ​ട് സു​രേ​ന്ദ്ര​ൻ, വി.​എ​സ്. അ​നി​ൽ​കു​മാ​ർ, ജെ. ​ബാ​ല​രാ​ജ്, സ​ന​ൽ തൊ​ഴു​ക്ക​ൽ, കെ. ​ജ​യ​കു​മാ​ർ, കു​ള​ത്തൂ​ർ രാ​ധാ​കൃ​ഷ്ണ​ൻ, ബി.​എ​സ്. അ​ക്ഷ​യ, ഷാ​ൻ, വി​നാ​യ​ക്, ക്യാ​പ്റ്റ​ൻ ജെ​റി പ്രേം ​രാ​ജി​ന്‍റെ മാ​താ​വ് ചെ​ല്ല​ത്താ​യി, കു​ടും​ബാം​ഗ​ങ്ങ​ൾ തു​ട​ങ്ങി​യ​ർ പ​ങ്കെ​ടു​ത്തു.ക്യാ​പ്റ്റ​ൻ ജെ​റി പ്രേം​രാ​ജി​ന്‍റെ വെ​ങ്ങാ​നൂ​രി​ലെ സ്മൃ​തി മ​ണ്ഡ​പ​ത്തി​ൽ മ​ന്ത്രി കെ.​എ. തു​ള​സി പു​ഷ്പാ​ർ​ച്ച​ന ന​ട​ത്തു​ന്നു.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button