News

റേഷൻ കടകളിൽ ഇനി കള്ളത്തൂക്കം നടക്കില്ല; സുതാര്യത ഉറപ്പാക്കാൻ തൂക്കയന്ത്രങ്ങളും ഇ-പോസ് യന്ത്രങ്ങളും സംയോജിപ്പിക്കുന്നു

തിരുവനന്തപുരം: സംസ്ഥാനത്തെ റേഷൻ വിതരണത്തിലെ അപാകതകൾ പരിഹരിക്കാനും സുതാര്യത ഉറപ്പാക്കാനുമായി റേഷൻ കടകളിൽ ഇ-നിരീക്ഷണം ശക്തമാക്കുന്നു. ഇതിന്റെ ഭാഗമായി എല്ലാ റേഷൻ കടകളിലും ഇലക്‌ട്രോണിക് അളവുതൂക്കയന്ത്രങ്ങൾ നിർബന്ധമാക്കാൻ ഭക്ഷ്യ-പൊതുവിതരണ വകുപ്പ് തീരുമാനിച്ചു.

റേഷൻ കടകളിലെ തൂക്കയന്ത്രങ്ങളെ ഇ-പോസ് യന്ത്രവുമായി നേരിട്ട് സംയോജിപ്പിക്കാനാണ് സർക്കാർ നീക്കം. ഇതോടെ റേഷൻ വിതരണത്തിൽ കള്ളത്തൂക്കവും കൃത്രിമവും പൂർണ്ണമായും ഒഴിവാക്കാൻ സാധിക്കും. കൂടാതെ, റേഷൻ വിതരണ സോഫ്റ്റ്‌വേറിൽ ഗുണഭോക്താവിന്റെ ചിത്രം തെളിയുന്ന തരത്തിൽ കടകളെ ആധുനികവൽക്കരിക്കാനും അധികൃതർ പദ്ധതിയിടുന്നു.

ഭക്ഷ്യധാന്യ വിതരണത്തിൽ റേഷൻ കടയുടമകൾ വീഴ്ച വരുത്തുന്നതായും, മുഴുവൻ തുകയും സർക്കാരിലേക്ക് അടയ്ക്കുന്നില്ലെന്നും പരാതികൾ ഉയർന്നിരുന്നു. അളവിലുള്ള വ്യത്യാസം, പൂഴ്ത്തിവെപ്പ്, കരിഞ്ചന്ത തുടങ്ങിയ പ്രവണതകൾ ശ്രദ്ധയിൽപ്പെട്ടതോടെയാണ് കർശന നടപടികളിലേക്ക് കടക്കാൻ വകുപ്പ് തീരുമാനിച്ചത്. വർഷങ്ങളായി കേന്ദ്ര സർക്കാർ നൽകുന്ന നിർദ്ദേശങ്ങൾ കൂടി കണക്കിലെടുത്താണ് ഇ-നിരീക്ഷണ സംവിധാനം നടപ്പിലാക്കുന്നത്. മുൻപ് നടപ്പിലാക്കാൻ ശ്രമിച്ചെങ്കിലും പരാജയപ്പെട്ട ഈ പദ്ധതി, ഇത്തവണ കൂടുതൽ കാര്യക്ഷമതയോടെ നടപ്പിലാക്കാനാണ് ഭക്ഷ്യ-പൊതുവിതരണ വകുപ്പിന്റെ തീരുമാനം.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button