News

സംസ്ഥാനത്ത് വീണ്ടും അവയവദാനം; ഏഴുവയസുകാരൻ അഞ്ചുപേർക്ക് പുതുജീവനേകുന്നു

തിരുവനന്തപുരം: സംസ്ഥാനത്ത് വീണ്ടും അവയവദാനം. തിരുനെൽവേലി സ്വദേശിയായ ഏഴുവയസുകാരൻ യാഷ്‌ വാൻ ആണ് അഞ്ചുപേർക്ക് പുതുജീവനേകുന്നത്. തിരുവനന്തപുരത്തെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിൽ കഴിയവെ ഇന്നലെ രാത്രിയാണ് കുട്ടിയുടെ മസ്‌തിഷ്കമരണം സ്ഥിരീകരിച്ചത്. തുടർന്ന് അവയവദാനത്തിന് ബന്ധുക്കൾ സന്നദ്ധതയറിയിക്കുകയായിരുന്നു.

തിരുവനന്തപുരത്തുനിന്ന് കോഴിക്കോടേക്ക് റോഡുമാർഗമാണ് അവയവങ്ങൾ എത്തിക്കുന്നത്. ഇതിനായി പൊലീസ് ഗ്രീൻ കോറിഡോർ സജ്ജമാക്കി.സൈക്കിളിൽ റോ‌ഡ് മുറിച്ചുകടക്കുന്നതിനിടെ ആംബുലൻസിടിച്ച് യാഷ് വാന് ഗുരുതരമായി പരിക്കേൽക്കുകയായിരുന്നു.

തുടർന്ന് തിരുനെൽവേലിയിലെ ആശുപത്രിയിലും പിന്നീട് വിദഗ്ദ്ധ ചികിത്സയ്ക്കായി തിരുവനന്തപുരത്തെ ആശുപത്രിയിലും എത്തിക്കുകയായിരുന്നു. രണ്ട് കിഡ്‌നി, കരൾ, ഹൃദയവാൽവ്, കോർണിയ എന്നിവയാണ് ദാനം ചെയ്യുന്നത്.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button