സർക്കാർ ജീവനക്കാരുടെ ആ പ്രതീക്ഷയും അസ്തമിച്ചോ? ഒന്നും മിണ്ടാതെ സംസ്ഥാനസർക്കാർ

തിരുവനന്തപുരം: പുതിയ സർക്കാർ വന്ന് ആഴ്ചകൾ കഴിഞ്ഞിട്ടും, അനക്കമില്ലാതെ പുതിയ ശമ്പള പരിഷ്കരണ കമ്മിഷൻ. കഴിഞ്ഞ പിണറായി സർക്കാർ ഫെബ്രുവരിയിൽ നിയമിച്ച വി.പി.ജോയി കമ്മിഷന്റെ കാലാവധി മേയ് 23ന് അവസാനിച്ചു. വിവര ശേഖരണം പോലും പൂർത്തിയാക്കിയിരുന്നില്ല. പുതിയ സർക്കാർ കമ്മിഷന്റെ കാലാവധി നീട്ടുകയോ, ശമ്പള പരിഷ്കരണം പത്തു വർഷത്തിലൊരിക്കലാക്കുന്ന കാര്യത്തിൽ നിലപാട് പ്രഖ്യാപിക്കുകയോ ചെയ്തിട്ടില്ല.
കടുത്ത സാമ്പത്തിക പ്രതിസന്ധിയാണ് വി.ഡി.സതീശൻ സർക്കാർ ഇക്കാര്യത്തിൽ മൗനം പാലിക്കാൻ കാരണമെന്നാണ് സൂചന.കഴിഞ്ഞ സർക്കാർ 2020-21ൽ ശമ്പള പരിഷ്കരണം നടപ്പാക്കിയപ്പോൾ ശമ്പള,പെൻഷൻ ചെലവ് 33043 കോടിയിൽ നിന്ന് 68852 കോടിയായി ഉയർന്നു. കഴിഞ്ഞ സാമ്പത്തിക വർഷം ഇത് 75319 കോടിയിലെത്തി. പുതിയ ശമ്പള പരിഷ്കരണം നടപ്പാക്കിയാൽ ചെലവ് ഒരു ലക്ഷം കോടിയായേക്കും .മുൻ സർക്കാരിന്റെ കാലത്തെ ഡി.എ.കുടിശിക മാത്രം 21,670 കോടി രൂപയുണ്ട്. സാമൂഹ്യ ക്ഷേമ പെൻഷൻ മുടങ്ങാതിരിക്കാൻ കടമെടുത്തതിന്റെ ബാധ്യത 17500 കോടിയും.
കൊടുക്കാനുള്ളത് കൊടുത്തു തീർത്തിട്ട് പുതിയ ശമ്പള പരിഷ്കരണത്തിലേക്ക് പോയാൽ മതിയെന്നാണ് സർക്കാർ നിലപാടെന്നറിയുന്നു.അഞ്ചു വർഷത്തിലൊരിക്കലാണ് സംസ്ഥാനത്ത് ശമ്പള പരിഷ്കരണം നടത്തി വന്നത് .പിണറായി സർക്കാർ കഴിഞ്ഞഫെബ്രുവരിയിലാണ് പുതിയ കമ്മിഷനെ നിയോഗിച്ചത്. മൂന്ന് മാസമായിരുന്നു കാലാവധി .കമ്മിഷൻ റിപ്പോർട്ട് നൽകിയാൽ സർക്കാരിന്റെ പ്രത്യേക സമിതി ശുപാർശകൾ പഠിച്ച് ആക്ഷൻ ടേക്കൺ റിപ്പോർട്ട് തയ്യാറാക്കണം.തുടർന്ന്, സാമ്പത്തിക സ്ഥിതി കൂടി പരിഗണിച്ചാവും പുതിയ ശമ്പള പരിഷ്കരണം നടപ്പാക്കുക. വി.പി.ജോയി കമ്മിഷന്റെ പ്രവർത്തനം പുനരാരംഭിച്ചാൽ തന്നെ നടപടികൾ പൂർത്തിയാവാൻ കുറഞ്ഞത് ഒരു വർഷമെടുക്കും.
മൊത്തം ജീവനക്കാർ 5.43 ലക്ഷം
(നിലവിലെ ജീവനക്കാരുടെ എണ്ണം, പേ സ്റ്റേജ്, കിട്ടുന്ന ശമ്പളം ) 50,312……………… 22,400-33,800…………50,000ൽ താഴെ1.40 ലക്ഷം………33,801- 50,000……….49,000 – 72,5002.22 ലക്ഷം…….. 50,001- 75,000……….72,500-1,08,75075,904……………..75,001- 1 ലക്ഷം…….1.08- 1.45 ലക്ഷം32,791………….. 1- 2 ലക്ഷം………….1.45- 2.90 ലക്ഷം846…………………….2- 2.85 ലക്ഷം………2.90- 4.13 ലക്ഷം




