KeralaNews

എഐ ക്യാമറകൾ അഞ്ചാം ദിവസവും നിശ്ചലം; പ്രശ്‌ന പരിഹാരത്തിൽ ഇടപെടാതെ സർക്കാർ

സംസ്ഥാനത്ത് ഗതാഗത നിയമലംഘനങ്ങൾ കണ്ടെത്താനായി മോട്ടോർ വാഹന വകുപ്പ് സ്ഥാപിച്ച് എഐ ക്യാമറകൾ അഞ്ചാം ദിവസവും നിശ്ചലം. കെൽട്രോണിന് സർക്കാർ പണം നൽകാത്തിനെ തുടർന്നാണ് സേവനം നിർത്തിയത്. സർക്കാർ ഇതുവരെ പ്രശ്‌നപരിഹാരത്തിൽ ഇടപെട്ടിട്ടില്ല. 55 കോടി രൂപയാണ് കെൽട്രോണിന് നൽകാനുള്ളത്. പണം നൽകാത്തതിനാൽ ഇൻ്റർനെറ്റ് സേവനദാതാക്കൾ സേവനം നിർത്തിയിരുന്നു. സ്വന്തം നിലയിൽ പ്രശ്‌നം പരിഹരിക്കാൻ കെൽട്രോൺ നീക്കം. മറ്റ് വരുമാനങ്ങളിൽ നിന്നും പണമെടുത്ത് ഇൻ്റർനെറ്റ് ദാതാക്കൾക്ക് നൽകാനാണ് ശ്രമം.

ഇൻർനെറ്റ് സേവനദാതാക്കൾക്കുള്ള പണം മുടങ്ങിയതോടെയാണ് പ്രവർത്തനങ്ങൾ മുഴുവൻ അവതാളത്തിലായത്. പണത്ത ചൊല്ലി സർക്കാർ ഗതാഗത അതോററ്റിയും തമ്മിൽ തർക്കം തുടരുകയാണ്. പിഴപ്പണത്തിൽ നിന്നാണ് കെൽട്രോണിന് പണം തിരികെ നൽകേണ്ടത്. അതോററ്റിയുടെ അക്കൗങ്ങിലേക്ക് സർക്കാർ കൃത്യമായി പണം കൈമാറുന്നില്ല. കരാറിൽ അതോററ്റി പണം നൽകാൻ പറഞ്ഞിട്ടില്ലെന്നാണ് ഗതാഗത അതോററ്റി പറയുന്നത്. പണം അതോററ്റി നൽകണമെന്ന് സർക്കാർ ഉത്തരവുണ്ടെന്ന് മോട്ടോർ വാഹനവകുപ്പ് പറയുന്നു.

കരാർ വിവാദം ഹൈക്കോടതിവരെ എത്തിയ ശേഷമാണ് എഐ ക്യാമറകളുടെ ടെണ്ടറെടുത്ത കെൽട്രോണിന് പണം നൽകി തുടങ്ങിയത്. 2023 ജൂൺ 22നാണ് 675 ക്യാമറകൾ പ്രവർത്തനം തുടങ്ങി. 225 രൂപ മുടക്കിയാണ് ക്യാമറകൾ സ്ഥാപിച്ചത്. ഓരോ മൂന്ന് മാസം കൂടുമ്പോൾ 11 കോടിയാണ് കെൽട്രോണിന് നൽകണമെന്നാണ് വ്യവസ്ഥ. ധനവകുപ്പ് പണം നൽകുന്നതിൽ ആദ്യം ചില സംശയങ്ങൾ ഉന്നയിച്ചതോടെ ക്യാമറകൾ പ്രവർത്തനം തുടങ്ങിയിട്ടും പണം നൽകിയില്ല. ഗതാഗത കമ്മീഷണർ വിശദമായ റിപ്പോർട്ട് നൽകിയതിനെ തുടർന്ന് ധനവകുപ്പ് പണം അനുവദിച്ചു തുടങ്ങി. കഴിഞ്ഞ വർഷം ഫെബ്രുവരിവരെ മാത്രമാണ് കെൽട്രോണിന് പണം നൽകിയത്. 55 കോടി ഇപ്പോൾ കെൽട്രോണിന് കുടിശികയാണ്. ഗതാഗത അതോററ്റിയാണ് ഇപ്പോള്‍ പണം അനുവദിക്കാത്തത്. കരാറിലെ സംശയമുന്നയിച്ച് കഴിഞ്ഞ മാസങ്ങളിൽ കെൽട്രോണ്‍ സമർപ്പിച്ച ബില്ലുകള്‍ ഗതാഗത അതോററ്റി പാസാക്കാതെ വന്നതോടെയാണ് കുടിശിക ആയത്.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button