News

ബിശ്വനാഥ് സിൻഹ സംസ്ഥാനത്തിന്റെ പുതിയ ചീഫ് സെക്രട്ടറി, ഈ മാസം 30ന് സ്ഥാനമേൽക്കും

തിരുവനന്തപുരം: ബിശ്വനാഥ് സിൻഹ സംസ്ഥാനത്തിന്റെ പുതിയ ചീഫ് സെക്രട്ടറി. ഇന്നുരാവിലെ ചേർന്ന മന്ത്രിസഭാ യോഗത്തിലാണ് തീരുമാനമായത്. നിലവിലെ ചീഫ് സെക്രട്ടറി ജയ തിലക് വിരമിക്കുന്ന ഈ മാസം 30ന് അദ്ദേഹം ചുമതലയേൽക്കും.

നിലവിൽ ആഭ്യന്തര, വിജിലൻസ് വകുപ്പുകളുടെ അഡീഷണൽ ചീഫ് സെക്രട്ടറിയാണ്. 2023ലാണ് ആഭ്യന്തര, വിജിലൻസ് വകുപ്പുകളുടെ അഡീഷണൽ ചീഫ് സെക്രട്ടറിയായി അദ്ദേഹം നിയമിതനായത്. 1992 ബാച്ച് കേരള കേഡർ ഐഎഎസ് ഉദ്യോഗസ്ഥനാണ് ബീഹാർ സ്വദേശിയായ ബിശ്വനാഥ് സിൻഹ. 1968 സെപ്തംബർ 24ന് ജനിച്ച അദ്ദേഹം ഡൽഹി സർവകലാശാലയിൽ നിന്ന് എം എ ബിരുദം നേടിയിട്ടുണ്ട്.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button