മുദാക്കൽ ശ്രീധരൻ ഫൗണ്ടേഷൻ രൂപീകരണം; ജീവകാരുണ്യ പ്രവർത്തനങ്ങൾക്ക് പുതിയ തുടക്കം

ആറ്റിങ്ങൽ: കോൺഗ്രസ് നേതാവും പ്രമുഖ സഹകാരിയും ട്രേഡ് യൂണിയൻ നേതാവും, മുദാക്കൽ ഗ്രാമപഞ്ചായത്തംഗം, ചെമ്പൂര് കോ-ഓപ്പറേറ്റീവ് സൊസൈറ്റി,മുദാക്കൽ വെൽഫയർ കോ-ഓപ്പറേറ്റീവ് സൊസൈറ്റി പ്രസിഡന്റുമായിരുന്ന പരേതനായ മുദാക്കൽ ശ്രീധരന്റെ അനുസ്മരണാർത്ഥം അദ്ദേഹത്തിന്റെ പേരിൽ “മുദാക്കൽ ശ്രീധരൻ ഫൗണ്ടേഷൻ” എന്ന ചാരിറ്റബിൾ ട്രസ്റ്റ് രൂപീകരിച്ചു.
വാളക്കാട് മുദാക്കൽ പഞ്ചായത്ത് റസിഡൻസ് വെൽഫെയർ കോ-ഓപ്പറേറ്റീവ് സൊസൈറ്റി ഹാളിൽ നടന്ന രൂപീകരണ യോഗം കോൺഗ്രസ് മുദാക്കൽ മണ്ഡലം കമ്മിറ്റി പ്രസിഡന്റ് എം. ബാദുഷ ഉദ്ഘാടനം ചെയ്തു. ചിറയിൻകീഴ് ബ്ലോക്ക് കോൺഗ്രസ് കമ്മിറ്റി വൈസ് പ്രസിഡന്റ് പ്രദീപ് മണി അധ്യക്ഷത വഹിച്ചു.

മുദാക്കൽ പഞ്ചായത്ത് റസിഡൻസ് വെൽഫെയർ കോ-ഓപ്പറേറ്റീവ് സൊസൈറ്റി പ്രസിഡന്റ് എ. അൻസീർ സ്വാഗതം ആശംസിച്ചു. ഡി. ഓമനയമ്മ, ആർ. ഷിബു, ഇ. കമറുദ്ദീൻ, എസ്. മനീഷ്, ജി.പി. ബീന, എം. സിറാജ്, എ. ബിനു, എം.എസ്. ചന്ദ്രശേഖരൻ നായർ, എസ്. ബേബി ഗിരിജ, എൻ. നിതിൻ എന്നിവർ സംസാരിച്ചു.
തുടർന്ന് നടന്ന തിരഞ്ഞെടുപ്പിൽ മുദാക്കൽ ശ്രീധരന്റെ സഹധർമിണിയും ചെമ്പൂർ സഹകരണ ബാങ്ക് ഡയറക്ടർ ബോർഡ് അംഗവുമായ ഡി. ഓമനയമ്മയെ ഫൗണ്ടേഷന്റെ പ്രസിഡന്റായും, എസ്. മനീഷിനെ വൈസ് പ്രസിഡന്റായും, എ. അൻസീറിനെ സെക്രട്ടറിയായും, ആർ. ഷിബുവിനെ ജോയിന്റ് സെക്രട്ടറിയായും, എം. ബാദുഷയെ ട്രഷററായും ഐക്യകണ്ഠേന തിരഞ്ഞെടുത്തു.

കെ.ആർ. അഭയൻ, പ്രദീപ് മണി, ഇ. കമറുദ്ദീൻ, എം.എസ്. ചന്ദ്രശേഖരൻ നായർ, എ. ബിനു, എൻ. നിതിൻ, എസ്. ബേബി ഗിരിജ, ജി.പി. ബീന, കെ. ഹരി, എം.ടി. അരുൺകുമാർ, എം. സിറാജ്, ആർ.എസ്. രജനി, മീനു കെ.എം. എന്നിവരടങ്ങുന്ന എക്സിക്യൂട്ടീവ് കമ്മിറ്റിയെയും യോഗം തെരഞ്ഞെടുത്തു.
പരേതനായ മുദാക്കൽ ശ്രീധരന്റെ സാമൂഹിക-രാഷ്ട്രീയ സേവന പാരമ്പര്യം നിലനിർത്തുന്നതിനും ജീവകാരുണ്യ, വിദ്യാഭ്യാസ, സാമൂഹിക ക്ഷേമ പ്രവർത്തനങ്ങൾ ഏകോപിപ്പിക്കുന്നതിനുമായാണ് ഫൗണ്ടേഷൻ രൂപീകരിച്ചതെന്ന് ഭാരവാഹികൾ അറിയിച്ചു.




