News

ആർക്കും വേണ്ടാത്ത 13-ാം നമ്പർ കാറിന് ഒടുവിൽ അവകാശിയെത്തി

തിരുവനന്തപുരം: നിയമസഭയിലെ ഏറെ ചർച്ചയായിരുന്ന 13-ാം നമ്പർ ഔദ്യോഗിക കാറിന് ഒടുവിൽ അവകാശിയെത്തി. വി.ഡി സതീശൻ സർക്കാരിലെ മന്ത്രിമാരിൽ ആരും സ്വീകരിക്കാൻ തയ്യാറാകാതിരുന്ന 13-ാം നമ്പർ കാർ തദ്ദേശസ്വയംഭരണം, ടൗൺ പ്ലാനിംഗ്, ഗ്രാമവികസനം, കില വകുപ്പ് മന്ത്രി കെ.എം ഷാജിയാണ് ചോദിച്ചുവാങ്ങിയത്.

സത്യപ്രതിജ്ഞയ്ക്ക് ശേഷം ഒൻപതാം നമ്പർ കാറിലായിരുന്നു കെ.എം ഷാജി സെക്രട്ടറിയേറ്റിലെത്തിയത്. പിന്നീട് ആ വാഹനം ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തലയ്ക്ക് കൈമാറി. തുടർന്ന് ഒഴിവായി കിടന്നിരുന്ന 13-ാം നമ്പർ കാർ ഷാജി സ്വന്തമാക്കുകയായിരുന്നു.

പിണറായി മന്ത്രിസഭയിൽ കൃഷിമന്ത്രി പി. പ്രസാദായിരുന്നു ഈ കാർ ഉപയോഗിച്ചിരുന്നത്. അതിന് മുൻപും പല പ്രമുഖരും 13-ാം നമ്പർ വാഹനം ഉപയോഗിച്ചിരുന്നെങ്കിലും പിന്നീട് രാഷ്ട്രീയ തിരിച്ചടികൾ നേരിട്ടെന്ന തരത്തിലുള്ള ചർച്ചകൾ രാഷ്ട്രീയവൃത്തങ്ങളിൽ നിലനിന്നിരുന്നു.

13 എന്ന നമ്പർ അപശകുനമാണെന്ന വിശ്വാസത്തെ തുടർന്നാണ് പലരും ഈ നമ്പർ ഒഴിവാക്കാൻ ശ്രമിക്കുന്നതെന്നാണ് പറയപ്പെടുന്നത്. മുൻ സർക്കാരുകളിലെ ചില മന്ത്രിമാർ 13-ാം നമ്പർ കാർ ഉപയോഗിച്ച ശേഷം തിരഞ്ഞെടുപ്പിൽ പരാജയപ്പെടുകയോ സ്ഥാനങ്ങളിൽ നിന്ന് മാറ്റിനിർത്തപ്പെടുകയോ ചെയ്തതായും രാഷ്ട്രീയ നിരീക്ഷകർ ചൂണ്ടിക്കാട്ടുന്നു.

എന്നാൽ ഇത്തരം അന്ധവിശ്വാസങ്ങൾ തള്ളിക്കളഞ്ഞുകൊണ്ടാണ് കെ.എം ഷാജി 13-ാം നമ്പർ കാർ ഏറ്റെടുത്തതെന്നാണ് വിലയിരുത്തൽ.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button