
വി.ഡി. സതീശൻ മുഖ്യമന്ത്രിയായി പ്രഖ്യാപിച്ചതിന് പിന്നാലെ പ്രതികരണവുമായി മുതിർന്ന നേതാവ് കെ. സുധാകരൻ. എല്ലാവരെയും ഒന്നിച്ചു കൊണ്ടുപോവുക എന്നത് നേതൃത്വത്തിന്റെ ഉത്തരവാദിത്തമാണെന്നും തനിക്ക് നല്ല സംതൃപ്തിയാണെന്നും നല്ല ഭക്ഷണമാണ് കഴിച്ചതെന്നും സുധാകരൻ പറഞ്ഞു.
മന്ത്രിസഭയുമായി ബന്ധപ്പെട്ട എല്ലാവരെയും പരിഗണിക്കണം. ഞാൻ ആർക്കുവേണ്ടിയും പറഞ്ഞിട്ടില്ല. തനിക്ക് ഗ്രൂപ്പ് ഒന്നുമില്ല. എല്ലാവരെയും ഒരുമിച്ച് കൊണ്ടുപോകും. മന്ത്രിസഭയെ കുറിച്ച് നിർദേശങ്ങൾ പറയും. അത് ഉൾക്കൊള്ളുകയും ചെയ്യുമെന്നും വേണു ഗ്രൂപ്പ്, സുധാകരൻ ഗ്രൂപ്പ്, രമേശൻ ഗ്രൂപ്പ് എന്നൊന്നുമില്ലെന്നും അദ്ദേഹം പറഞ്ഞു.




