NewsPolitics

വിധി ദിനം ; ആദ്യഘട്ടം യുഡിഎഫ് തരംഗം, ഒരു ഡസൻ മന്ത്രിമാർ പിന്നിൽ

തിരുവനന്തപുരം: കേരളം വിധിയെഴുതുന്നു: മന്ത്രിമാർക്ക് കനത്ത തിരിച്ചടി. കേരളത്തിൽ ആദ്യഘട്ടം യുഡിഎഫ് തരംഗം. കേരള നിയമസഭാ തെരഞ്ഞെടുപ്പിന്റെ ഫലസൂചനകൾ പുറത്തുവരുമ്പോൾ ഇടത് മുന്നണിക്ക് കനത്ത പ്രഹരമേൽപ്പിച്ച് മന്ത്രിമാരിൽ പലരും പിന്നിൽ ​ഗണേഷ്കുമാരും വീണജോർജ്ജും ഉൾപ്പെടെ പിന്നിലാണ്. വി ശിവൻകുട്ടി, പി രാജീവ്, ആർ ബിന്ദുവുമൊക്കെ പിന്നിലാണ്
യുഡിഎഫ് കേവല ഭൂരിപക്ഷത്തിലേക്ക് അടുക്കുന്നു. മലയോരമേഖലയിൽ യു ഡി എഫ് മുന്നേറ്റം തുടരുന്നു.

മിക്ക ജില്ലകളിലും യുഡിഎഫ് സ്ഥാനാർത്ഥികൾ വ്യക്തമായ ലീഡ് നിലനിർത്തുന്നുണ്ട്. ഭരണവിരുദ്ധ വികാരവും വികസന മുരടിപ്പുമാണ് തങ്ങൾക്ക് അനുകൂലമായതെന്ന് യുഡിഎഫ് നേതാക്കൾ വിശ്വസിക്കുന്നു. എൻഡിഎയുടെ സാന്നിധ്യം: നേമത്തും പാലക്കാട്ടും ഉൾപ്പെടെ നാല് മണ്ഡലങ്ങളിൽ ബിജെപി സ്ഥാനാർത്ഥികൾ ലീഡ് തുടരുന്നു.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button