KeralaNews

പിആർ പ്രമോഷനിൽ കോൺഗ്രസിൽ നടപടി; എ പ്രിജിൻ ബാബുവിന് കെപിസിസിയുടെ കാരണം കാണിക്കൽ നോട്ടീസ്

കോൺഗ്രസിന്റെ സാങ്കൽപിക മുഖ്യമന്ത്രി പോരിൽ അച്ചടക്ക നടപടിയുമായി കെപിസിസി. ഇന്ത്യൻ എക്‌സ്പ്രസ് ദിനപത്രത്തിൽ ഫോക്കസ് ഫീച്ചറായി രമേശ് ചെന്നിത്തലയുടെ പരസ്യം നൽകിയതിനാണ് നടപടി. പരസ്യം നൽകിയ ഡിസിസി ജനറൽ സെക്രട്ടറി എ പ്രിജിൻ ബാബുവിന് കെപിസിസി കാരണം കാണിക്കൽ നോട്ടീസ് നൽകി. പ്രിജിൻ ബാബുവിന്റെ നടപടി കടുത്ത അച്ചടക്ക ലംഘനമാണെന്നാണ് കെപിസിസിയുടെ വിലയിരുത്തൽ. കെപിസിസി പ്രസിഡന്റ് സണ്ണി ജോസഫിന്റെ നിർദ്ദേശപ്രകാരം സംഘടനാ ചുമതലയുള്ള ജനറൽ സെക്രട്ടറി നെയ്യാറ്റിൻകര സനലാണ് കാരണം കാണിക്കൽ നോട്ടീസ് നൽകിയത്.,

തിരഞ്ഞെടുപ്പിന് ശേഷം മുഖ്യമന്ത്രിയെ നിശ്ചയിക്കുന്നതുമായി ബന്ധപ്പെട്ട് കോൺഗ്രസ് നേതാക്കളും പ്രവർത്തകരും സംഘടനയ്ക്ക് പൊതുസമൂഹത്തിൽ അവമതിപ്പുണ്ടാക്കുന്ന വിധം പത്ര, ദൃശ്യ, സാമൂഹ്യ മാധ്യമങ്ങൾ ഉൾപ്പെടെയുള്ള ഇടങ്ങളിൽ പരസ്യ പ്രസ്താവനകൾ നടത്താൻ പാടില്ലെന്ന് എഐസിസിയും കെപിസിസിയും നിർദ്ദേശം നൽകിയിരുന്നു. അതിന് കടകവിരുദ്ധമായി പ്രവർത്തിച്ചതിനാലാണ് എ പ്രിജിൻ ബാബുവിന് കാരണം കാണിക്കൽ നോട്ടീസ് കെപിസിസി നൽകിയത്. കാരണം കാണിക്കൽ നോട്ടീസ് ലഭിച്ച് മൂന്നു ദിവസത്തിനകം കൃത്യമായ വിശദീകരണം കെപിസിസി നേതൃത്വത്തിന് നൽകാത്ത പക്ഷം തുടർ അച്ചടക്ക നടപടി സ്വീകരിക്കുമെന്നും കെപിസിസി അറിയിച്ചു.

Light
Dark
Logo
Logo

Big StoryKeralaLatestNews

കൂടുതൽ കണ്ടെത്തുക

വാഹന വാർത്തകൾ

ലോക വാർത്തകൾ

Geographic Reference

pickup truck

വിനോദ വാർത്തകൾ

സാങ്കൽപിക മുഖ്യമന്ത്രി പിആർ പ്രമോഷനിൽ കോൺഗ്രസിൽ നടപടി; എ പ്രിജിൻ ബാബുവിന് കെപിസിസിയുടെ കാരണം കാണിക്കൽ നോട്ടീസ്

9 minutes ago By: Web Desk

kpcc-show-cause-notice-ramesh-chennithala-cm-ad-row

കോൺഗ്രസിന്റെ സാങ്കൽപിക മുഖ്യമന്ത്രി പോരിൽ അച്ചടക്ക നടപടിയുമായി കെപിസിസി. ഇന്ത്യൻ എക്‌സ്പ്രസ് ദിനപത്രത്തിൽ ഫോക്കസ് ഫീച്ചറായി രമേശ് ചെന്നിത്തലയുടെ പരസ്യം നൽകിയതിനാണ് നടപടി. പരസ്യം നൽകിയ ഡിസിസി ജനറൽ സെക്രട്ടറി എ പ്രിജിൻ ബാബുവിന് കെപിസിസി കാരണം കാണിക്കൽ നോട്ടീസ് നൽകി. പ്രിജിൻ ബാബുവിന്റെ നടപടി കടുത്ത അച്ചടക്ക ലംഘനമാണെന്നാണ് കെപിസിസിയുടെ വിലയിരുത്തൽ. കെപിസിസി പ്രസിഡന്റ് സണ്ണി ജോസഫിന്റെ നിർദ്ദേശപ്രകാരം സംഘടനാ ചുമതലയുള്ള ജനറൽ സെക്രട്ടറി നെയ്യാറ്റിൻകര സനലാണ് കാരണം കാണിക്കൽ നോട്ടീസ് നൽകിയത്.

ALSO READ: സംസ്ഥാനത്ത് രാത്രിയിൽ 30 മിനിറ്റിൽ താഴെ വൈദ്യുതി നിയന്ത്രണം

തിരഞ്ഞെടുപ്പിന് ശേഷം മുഖ്യമന്ത്രിയെ നിശ്ചയിക്കുന്നതുമായി ബന്ധപ്പെട്ട് കോൺഗ്രസ് നേതാക്കളും പ്രവർത്തകരും സംഘടനയ്ക്ക് പൊതുസമൂഹത്തിൽ അവമതിപ്പുണ്ടാക്കുന്ന വിധം പത്ര, ദൃശ്യ, സാമൂഹ്യ മാധ്യമങ്ങൾ ഉൾപ്പെടെയുള്ള ഇടങ്ങളിൽ പരസ്യ പ്രസ്താവനകൾ നടത്താൻ പാടില്ലെന്ന് എഐസിസിയും കെപിസിസിയും നിർദ്ദേശം നൽകിയിരുന്നു. അതിന് കടകവിരുദ്ധമായി പ്രവർത്തിച്ചതിനാലാണ് എ പ്രിജിൻ ബാബുവിന് കാരണം കാണിക്കൽ നോട്ടീസ് കെപിസിസി നൽകിയത്. കാരണം കാണിക്കൽ നോട്ടീസ് ലഭിച്ച് മൂന്നു ദിവസത്തിനകം കൃത്യമായ വിശദീകരണം കെപിസിസി നേതൃത്വത്തിന് നൽകാത്ത പക്ഷം തുടർ അച്ചടക്ക നടപടി സ്വീകരിക്കുമെന്നും കെപിസിസി അറിയിച്ചു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുകClick Here

https://www.facebook.com/v17.0/plugins/comments.php?app_id=321443440291666&channel=https%3A%2F%2Fstaticxx.facebook.com%2Fx%2Fconnect%2Fxd_arbiter%2F%3Fversion%3D46%23cb%3Dff3b4e94acddefb28%26domain%3Dwww.kairalinewsonline.com%26is_canvas%3Dfalse%26origin%3Dhttps%253A%252F%252Fwww.kairalinewsonline.com%252Ff5c8fecf6b115a3e0%26relation%3Dparent.parent&container_width=354&height=100&href=https%3A%2F%2Fwww.kairalinewsonline.com%2Fkpcc-show-cause-notice-ramesh-chennithala-cm-ad-row-sd1&locale=en_GB&mobile=true&numposts=5&sdk=joey&version=v17.0&width=

കൂടുതൽ കണ്ടെത്തുക

ആരോഗ്യ വാർത്തകൾ

ലോക വാർത്താ വിശകലനം

വിദ്യാഭ്യാസം തൊഴിൽ

ഓൺലൈൻ വാർത്താ പോർട്ടൽ

Herbs & Spices

milkimist

Latest News

കൂടുതൽ കണ്ടെത്തുക

വെളിച്ചെണ്ണ

ഗൾഫ് വാർത്തകൾ

Food

News

Entertainment

Sports

Life Style

Tech

World

More

More

Kairali Logo

Published By Sarath Chandran S, Director (News & Current Affairs) For Malayalam Communications Ltd., Thiruvananthapuram (Responsible For Selection Of Contents)

© 2026 Malayalam Communications Limited; Developed by Top

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button