Blog
‘മൂക്ക് പൊത്താതെ നടക്കാൻ വയ്യ, നഗരസഭ ഭരണം ദുസ്സഹം’; ബിജെപിക്കെതിരെ രൂക്ഷവിമർശനവുമായി മന്ത്രി വി. ശിവൻകുട്ടി

തിരുവനന്തപുരം: തിരുവനന്തപുരം നഗരസഭയിലെ ബിജെപി ഭരണത്തെ രൂക്ഷമായി വിമര്‍ശിച്ച് വിദ്യാഭ്യാസ മന്ത്രി വി ശിവന്‍കുട്ടി. നഗരസഭാഭരണം ദുസ്സഹമെന്നും മൂക്ക് പൊത്താതെ നഗരത്തിലൂടെ നടക്കാൻ കഴിയില്ലെന്നും ശിവന്‍കുട്ടി വിമര്‍ശിച്ചു. മാലിന്യ നീക്കം ഫോട്ടോ ഷൂട്ടായി മാറിയെന്നും നഗരത്തിലെ തെരുവ് വിളക്കുകൾ കത്തുന്നില്ലെന്നും മന്ത്രി വിമര്‍ശിക്കുന്നു. കുടിവെള്ള പ്രശ്നത്തിന് നഗരസഭക്ക് ഉത്തരവാദിത്തം ഇല്ലെന്ന മേയറുടെ വാദം പരിഹാസ്യമാണ്. നഗരസഭ ഭരണത്തിനെതിരെ പ്രക്ഷോഭം ഉയർന്ന് വരുകയാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.



