KeralaNews

വ്യക്തിത്വ അവകാശങ്ങള്‍ സംരക്ഷിക്കണം; മോഹന്‍ലാല്‍ സമർപ്പിച്ച ഹർജി ഹൈക്കോടതി ഇന്ന് വീണ്ടും പരിഗണിക്കും

വ്യക്തിത്വ അവകാശങ്ങള്‍ സംരക്ഷിക്കണമെന്ന് ആവശ്യപ്പെട്ട് നടന്‍ മോഹന്‍ലാല്‍ സമർപ്പിച്ച ഹർജി ഡല്‍ഹി ഹൈക്കോടതി ഇന്ന് വീണ്ടും പരിഗണിക്കും. വ്യക്തി അവകാശം ലംഘിക്കുന്ന ഓണ്‍ലൈന്‍ പേജുകളിൽ പിന്‍വലിക്കേണ്ട ലിങ്കുകള്‍ ക്രോഡീകരിച്ച് പുതിയ അപേക്ഷ നല്‍കാൻ കോടതി കഴിഞ്ഞദിവസം നിർദേശിച്ചിരുന്നു.

തന്റെ ശബ്ദം അടക്കം ക്ലോൺ ചെയ്യുന്നത് ഗുരുതര പ്രശ്നമെന്നും മോഹൻലാൽ കോടതിയെ അറിയിച്ചിരുന്നു. അനുമതിയില്ലാതെ പരസ്യചിത്രങ്ങളിലും മറ്റും എഐ പോലുള്ള സംവിധാനങ്ങള്‍ ഉപയോഗിച്ച് ശബ്ദം, ചിത്രങ്ങള്‍ എന്നിവ ദുരുപയോഗം ചെയ്യുന്നത് തടയുന്നതിനാണ് ഹര്‍ജി സമര്‍പ്പിച്ചിരിക്കുന്നത്.മോഹൻലാലിന് പുറമേ മറ്റ് പല പ്രമുഖ സിനിമ-ക്രിക്കറ്റ് താരങ്ങൾ വ്യക്തിത്വ അവകാശം സംരക്ഷിക്കണമെന്ന് ആവശ്യപ്പെട്ട് കോടതിയെ നേരത്തെ സമീപിച്ചിരുന്നു.

അമിതാഭ് ബച്ചൻ, അനിൽ കപൂർ, സൽമാൻ ഖാൻ, ഹൃത്വിക് റോഷൻ, ഐശ്വര്യ റായ് ബച്ചൻ, അഭിഷേക് ബച്ചൻ, ജയ ബച്ചൻ, കരൺ ജോഹർ, ഋഷഭ് ഷെട്ടി, സൊനാക്ഷി സിൻഹ തുടങ്ങിയ ബോളിവുഡ് താരങ്ങളും സമാനമായ ഹർജികളുമായി കോടതിയെ സമീപിക്കുകയും അനുകൂല വിധി സമ്പാദിക്കുകയും ചെയ്തിരുന്നു.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button