രമേശ് ചെന്നിത്തലയുടെ പുസ്തകം മമ്മൂട്ടിയും അടൂരും ചേര്‍ന്ന് പ്രകാശനം ചെയ്തു

കോണ്‍ഗ്രസ് വര്‍ക്കിങ് കമ്മിറ്റിയംഗവും മുന്‍ ആഭ്യന്തരമന്ത്രിയുമായ രമേശ് ചെന്നിത്തല രചിച്ച my journey through gandhi villages (ഗാന്ധിഗ്രാമങ്ങളിലൂടെ) എന്ന പുസ്തകം പ്രകാശനം ചെയ്തു. നടന്‍ മമ്മൂട്ടിയും, പ്രശസ്ത സംവിധായകന്‍ അടൂര്‍ ഗോപാലകൃഷ്ണനും ചേര്‍ന്നാണ് പുസ്തകത്തിന്റെ പ്രകാശനം നിര്‍വ്വഹിച്ചത്.
ചെന്നിത്തലയുടെ ബുക്ക് പ്രകാശനം ചെയ്യുന്നു
കേരളത്തിലെ പതിനാല് ജില്ലകളിലെയും പട്ടികജാതി – പട്ടികവര്‍ഗകോളനികളുടെ സമഗ്രവികസനം ലക്ഷ്യമിട്ട് രമേശ് ചെന്നിത്തല കെപിസിസി അധ്യക്ഷനായിരുന്ന കാലത്ത് 2012 ല്‍ ആവിഷ്‌കരിച്ചതാണ് ഗാന്ധിഗ്രാം പദ്ധതി. സംസ്ഥാന പട്ടികജാതി പട്ടികവര്‍ഗക്ഷേമ വകുപ്പില്‍ നിന്നും ഒരുകോടി രൂപ വിവിധ വികസന പ്രവര്‍ത്തനങ്ങള്‍ക്കായി ഗാന്ധിഗ്രാം പദ്ധതിയില്‍പ്പെടുന്ന ഗ്രാമങ്ങള്‍ക്ക് അനുവദിച്ചിരുന്നു.
ചെന്നിത്തലയുടെ ബുക്ക്
അതോടൊപ്പം ഗാന്ധിഗ്രാം ഫണ്ടില്‍ നിന്നും വിവിധ വികസനപ്രവര്‍ത്തനങ്ങള്‍ക്കായി പണം അനുവദിക്കുകയും ചെയ്തു. ഗാന്ധിഗ്രാം പദ്ധതിയിലൂടെ നമ്മുടെ പട്ടികജാതി പട്ടികവര്‍ഗ്ഗ ഗ്രാമങ്ങളുടെ മുഖഛായ മാറിതയെങ്ങിനെയെന്ന് ഈ പുസ്തകത്തില്‍ വിശദീകരിക്കുന്നു. അവിടെ നടത്തിയ വികസന പ്രവര്‍ത്തനങ്ങള്‍, സാമൂഹ്യ സുരക്ഷിതത്വ പദ്ധതികള്‍ ഇവയുടെയെല്ലാം സമഗ്രമായ ചിത്രം പുസ്തകത്തിലുണ്ട്.




