KeralaNews

രാഹുൽ മാങ്കുട്ടത്തിലിനെതിരായ മൂന്നാം ബലാത്സംഗക്കേസ് ; അതിജീവിതയുടെ രഹസ്യമൊഴി രേഖപ്പെടുത്തി

രാഹുൽ മാങ്കൂട്ടത്തിലിനെതിരായ മൂന്നാം ബലാത്സംഗക്കേസിൽ അതിജീവിതയുടെ രഹസ്യമൊഴി രേഖപ്പെടുത്തി. വിദേശത്തുള്ള യുവതിയുടെ മൊഴിയാണ് രേഖപ്പെടുത്തിയത്. തിരുവല്ല മജിസ്ട്രേറ്റ് കോടതിയാണ് രഹസ്യമൊഴി രേഖപ്പെടുത്തിയത്. ഇന്ത്യൻ എംബസി വഴിയാണ് അതിജീവിത മൊഴി നൽകിയത്.

ബുധനാഴ്ചയാണ് എംബസിയിൽ നിന്ന് വീഡിയോ കോൺഫെറൻസിങ് വഴി മൊഴി രേഖപ്പെടുത്തിയത്. ഹൈക്കോടതിയുടെ മാർഗ്ഗനിർദേശം അനുസരിച്ചാണ് മൊഴിയെടുത്തത്. എംബസി വഴി മൊഴി എടുത്ത ശേഷം പകർപ്പ് അയച്ചു നൽകി പരാതിക്കാരിയുടെ ഒപ്പും രേഖപ്പെടുത്തിയിട്ടുണ്ട്.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button