KeralaNews

തിരുവനന്തപുരം ബാലരാമപുരത്ത് വയോധികയെ വീടിനുള്ളിൽ കത്തിക്കരിഞ്ഞ നിലയിൽ കണ്ടെത്തി

തിരുവനന്തപുരം ബാലരാമപുരത്ത് വയോധികയുടെ മൃതദേഹം കത്തിക്കരിഞ്ഞ നിലയിൽ കണ്ടെത്തി. കോട്ടുകാൽ സ്വദേശി ശോഭനയുടെ (62) മൃതദേഹം ആണ് കണ്ടെത്തിയത്.

ഇന്ന് രാവിലെ 11 മണിയോടെയാണ് അയൽവാസികൾ ശോഭനയെ കത്തിക്കരിഞ്ഞ നിലയിൽ കണ്ടെത്തിയത്. വീട്ടിൽ ആരുമില്ലാത്ത സമയത്താണ് സംഭവം നടന്നിരിക്കുന്നത്. എന്താണ് സംഭവിച്ചത് എന്ന കാര്യത്തിൽ വ്യക്തത ഇല്ല.

ശോഭനയുടെ ഭർത്താവ് കൂലിപ്പണിക്കാരനാണ്. രണ്ട് മക്കളുണ്ട്. പ്രാഥമികമായി ലഭിച്ച വിവരമനുസരിച്ച് ആത്മഹത്യയെന്നാണ് പൊലീസിന്റെ നിഗമനം. മൃത​ദേഹം പോസ്റ്റ്മോർട്ടത്തിനായി മെഡിക്കൽ കോളേജിലേക്ക് മാറ്റിയിട്ടുണ്ട്. സംഭവത്തിൽ അന്വേഷണം ആരംഭിച്ചതായി പൊലീസ് അറിയിച്ചു.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button