KeralaNews

ക്രിസ്മസ് – പുതുവത്സര അവധികൾ ; പുതിയ യാത്ര പാക്കേജുകൾ പ്രഖ്യാപിച്ച് കെഎസ്ആർടിസി

ക്രിസ്മസ് – പുതുവത്സര അവധികൾ പ്രമാണിച്ച് പുതിയ യാത്ര പാക്കേജുകൾ പ്രഖ്യാപിച്ച് കെഎസ്ആർടിസി. സാധാരണക്കാർക്കും മിതമായ നിരക്കിൽ വിനോദയാത്ര സാധ്യമാക്കുക എന്ന ലക്ഷ്യത്തോടെ ആകർഷകമായ യാത്ര പാക്കേജുകളാണ് പ്രഖ്യാപിച്ചിരിക്കുന്നത്. കാടിന്റെ ഭംഗി ആസ്വദിക്കാനുള്ള ഗവി, ചരിത്രമുറങ്ങുന്ന കോട്ടകൾ തേടിയുള്ള യാത്രകൾ, തീർത്ഥാടന കേന്ദ്രങ്ങൾ എന്നിവ ഉൾപ്പെടുന്നതാണ് പുതിയ പാക്കേജുകൾ. മുഖ്യമന്ത്രിയുടെ ഫേസ്ബുക്ക് പോസ്റ്റ് പരാമർശിച്ചുകൊണ്ടാണ് കെഎസ്ആർടിസി ഈ വിവരം പങ്കുവെച്ചത്.

കെഎസ്ആര്‍ടിസിയുടെ ഫേസ്ബുക്ക് പോസ്റ്റ് ഇങ്ങനെ:

ബഹുമാനപ്പെട്ട കേരള മുഖ്യമന്ത്രി ശ്രീ. പിണറായി വിജയൻ അവർകളുടെ ഫേസ്ബുക്ക് പോസ്റ്റ്

ഈ അവധിക്കാലത്ത് കെ.എസ്.ആർ.ടി.സിയുടെ കൂടെ ഒരു ബജറ്റ് ട്രിപ്പ് ആയാലോ? ക്രിസ്മസ് – പുതുവത്സര അവധികൾ പ്രമാണിച്ച് സാധാരണക്കാർക്കും മിതമായ നിരക്കിൽ വിനോദയാത്ര സാധ്യമാക്കുക എന്ന ലക്ഷ്യത്തോടെ ആകർഷകമായ യാത്ര പാക്കേജുകൾ പ്രഖ്യാപിച്ചിരിക്കുകയാണ് കെ.എസ്.ആർ.ടി.സി. കാടിന്റെ ഭംഗി ആസ്വദിക്കാനുള്ള ഗവി, ചരിത്രമുറങ്ങുന്ന കോട്ടകൾ തേടിയുള്ള യാത്രകൾ,

തീർത്ഥാടന കേന്ദ്രങ്ങൾ എന്നിവ ഉൾപ്പെടുന്നതാണ് പുതിയ പാക്കേജുകൾ. കുറഞ്ഞ ചിലവിൽ സുരക്ഷിതമായ യാത്രയും ഭക്ഷണസൗകര്യവുമാണ് പ്രധാന ആകർഷണം. മുൻകൂട്ടി ബുക്ക് ചെയ്യുന്നവരുടെ എണ്ണത്തിൽ വലിയ വർധനവാണ് കഴിഞ്ഞ ദിവസങ്ങളിൽ രേഖപ്പെടുത്തിയത്. കുടുംബങ്ങൾക്കും സുഹൃത്തുക്കൾക്കും ഒരുപോലെ ആസ്വദിക്കാവുന്ന രീതിയിലാണ് യാത്രകൾ ക്രമീകരിച്ചിരിക്കുന്നത്. വയനാട്, മുന്നാർ, മലക്കപ്പാറ തുടങ്ങിയ വിനോദസഞ്ചാര കേന്ദ്രങ്ങളിലേക്കും പ്രത്യേക സർവീസുകൾ ഉണ്ടാകും. കെ.എസ്.ആർ.ടി.സി ബജറ്റ് ടൂറിസം സെല്ലിന്റെ ഈ മുന്നേറ്റം ടൂറിസം മേഖലയ്ക്കും വലിയ ഉണർവാണ് നൽകുന്നത്.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button