Crime
അമേരിക്കയില്‍ ഭർത്താവിന്റെ വെടിയേറ്റ മീരയുടെ നില ഗുരുതരം; വയറ്റിലെ രക്തസ്രാവം നിയന്ത്രിക്കാനായില്ല
ഷിക്കാഗോ: അമേരിക്കയിൽ ഭർത്താവിന്റെ വെടിയേറ്റ മലയാളി യുവതി ഗുരുതരാവസ്ഥയിൽ. ഉഴവൂർ കുന്നംപടവിൽ എബ്രഹാം – ലാലി ദമ്പതികളുടെ മകൾ മീരയ്ക്കാണ് വെടിയേറ്റത്. 32 കാരിയായ മീര ഗർഭിണിയായിരുന്നു.
കുടുംബപ്രശ്നങ്ങളെത്തുടർന്ന് ഭർത്താവ് അമൽ റെജി മീരയെ വെടി വയ്ക്കുകയായിരുന്നു. അമൽ റെജി ഏറ്റുമാനൂർ പഴയമ്പള്ളി സ്വദേശിയാണ്. ഇയാളെ യുഎസ് പൊലീസ് അറസ്റ്റ് ചെയ്തു.
മീരയുടെ വയറ്റിലും താടിയെല്ലിനുമാണ് വെടിയേറ്റതെന്നു ബന്ധുക്കൾ പറഞ്ഞു. നില ഗുരുതരമാണെന്നും വയറ്റിലെ രക്തസ്രാവം നിയന്ത്രണ വിധേയമായിട്ടില്ലെന്നുമാണ് ഉഴവൂരിലെ ബന്ധുക്കൾക്കു ലഭിച്ച വിവരം.
അമൽ റെജിയെ ഷിക്കാഗോ പൊലീസ് അറസ്റ്റ് ചെയ്തിരുന്നു. മീരയും ഇരട്ട സഹോദരി മീനുവും ഷിക്കാഗോയിൽ അടുത്തടുത്ത വീടുകളിലാണ് താമസിക്കുന്നത്.
- ഭാര്യയെ കൊന്നശേഷം മൃതദേഹത്തിന്റെ ചിത്രം കാമുകിക്ക് അയച്ചുനൽകി; അമേരിക്കയിൽ ഇന്ത്യൻ യുവാവ് അറസ്റ്റിൽ

- നടിയെ ആക്രമിച്ച കേസ്; ശിക്ഷാവിധി മരവിപ്പിക്കണമെന്ന് ആവശ്യപ്പെട്ടുളള പ്രതികളുടെ അപ്പീൽ കോടതി ഇന്ന് പരിഗണിക്കും

- സംഘർഷഭീതിയിൽ ഗൾഫ് മേഖല; ബഹ്റൈനിലും കുവൈത്തിലും വ്യോമാക്രമണ മുന്നറിയിപ്പ് സൈറണുകൾ

- നിയമന വിവാദം; പിഎസ്സി ആസ്ഥാനത്ത് പ്രതിഷേധവുമായി യൂത്ത് കോണ്‍ഗ്രസ്

- വിഴിഞ്ഞം ഓഹരി കൈമാറ്റം! ഒന്നുകിൽ ഹോംവർക്ക് ചെയ്തില്ല, അല്ലെങ്കിൽ അദാനിക്കായി നല്ലവണ്ണം പഠിച്ചെന്ന് തോമസ് ഐസക്




