
ജൂലൈ 1 മുതല്‍ ഓഗസ്റ്റ് 31 വരെ നടക്കുന്ന ഫയല്‍ അദാലത്തിനാവശ്യമായ വകുപ്പുതല ക്രമീകരണങ്ങള്‍ അടിയന്തരമായി പൂര്‍ത്തിയാക്കണമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. വകുപ്പ് സെക്രട്ടറിമാരുടെ യോഗത്തിലാണ് മുഖ്യമന്ത്രി നിര്‍ദേശം നല്‍കിയത്.
കെട്ടിക്കിടക്കുന്നതും തീര്‍പ്പാക്കേണ്ടതുമായ എല്ലാ ഫയലുകളിലും വേഗം തീരുമാനമെടുക്കുകയാണ് സര്‍ക്കാര്‍ ലക്ഷ്യം. ജൂലൈ 1 മുതല്‍ ഓഗസ്റ്റ് 31 വരെ നടക്കുന്ന ഫയല്‍ അദാലത്തിനാവശ്യമായ വകുപ്പുതല ക്രമീകരണങ്ങള്‍ അടിയന്തരമായി പൂര്‍ത്തിയാക്കണമെന്ന് മുഖ്യമന്ത്രി പിണറായി നിര്‍ദേശിച്ചു. വകുപ്പ് സെക്രട്ടറിമാരുടെ യോഗത്തിലാണ് മുഖ്യമന്ത്രി നിര്‍ദേശം നല്‍കിയത്. ഉദ്യോഗസ്ഥര്‍ക്കുള്ള ഡലിഗേഷനും വ്യവസ്ഥകളിലെ ഭേദഗതിയും ആവശ്യമെങ്കില്‍ വരുത്തുന്നതിന് ചീഫ് സെക്രട്ടറിതലത്തില്‍ യോഗം ചേര്‍ന്ന് ശുപാര്‍ശ നല്‍കാനും മുഖ്യമന്ത്രി നിര്‍ദേശിച്ചു.
സെക്രട്ടേറിയറ്റ് തലം, വകുപ്പ് മേധാവി തലം, പൊതുജനങ്ങളുമായി സമ്പര്‍ക്കമുള്ള സ്ഥാപനങ്ങളിലെ ഫയലുകള്‍ എന്നിങ്ങനെ മൂന്ന് തലത്തില്‍ ഫയല്‍ തീര്‍പ്പാക്കാനാണ് അദാലത്തുകള്‍. സെക്രട്ടേറിയറ്റില്‍ സെക്രട്ടറി തലത്തില്‍ ബന്ധപ്പെട്ട വകുപ്പ് അധ്യക്ഷന്മാരുടെയും സ്ഥാപനങ്ങളുടെയും മേധാവികളുടെ യോഗം വിളിച്ച് കൃത്യമായ നിര്‍ദ്ദേശങ്ങളും കര്‍മ്മപദ്ധതിയും വിശദീകരിക്കണമെന്ന് മുഖ്യമന്ത്രി പറഞ്ഞു. സെക്രട്ടറിമാരും വകുപ്പ് അധ്യക്ഷന്മാരും ബന്ധപ്പെട്ട സെക്ഷനുകള്‍ ഉള്‍പ്പെടെ ഇടവേളകളില്‍ സന്ദര്‍ശിച്ച് പ്രവര്‍ത്തനങ്ങള്‍ക്ക് മേല്‍നോട്ടം നല്‍കണം. വിഷയങ്ങളുടെ പ്രാധാന്യം കണക്കിലെടുത്ത് മുന്‍ഗണനാക്രമം നിശ്ചയിച്ച് അദാലത്ത് സംഘടിപ്പിക്കുന്നത്. ഇതിനായുള്ള മുന്നൊരുക്കങ്ങള്‍ അടിയന്തരമായി ആരംഭിക്കണം.
ഫയല്‍ അദാലത്തിന് സെക്രട്ടറിമാര്‍ നേരിട്ട് മേല്‍ നോട്ടം വഹിക്കണമെന്നും മുഖ്യമന്ത്രി പറഞ്ഞു. പരമാവധി ഫയലുകള്‍ ഇക്കാലയളവില്‍ തീര്‍പ്പാക്കാക്കണം. സെക്രട്ടറിമാരുടെ പ്രതിമാസ യോഗത്തില്‍ ചീഫ് സെക്രട്ടറി അദാലത്തിന്റെ പുരോഗതി വിലയിരുത്തണമെന്നും മുഖ്യമന്ത്രി നിര്‍ദേശിച്ചു. ഫയല്‍ അദാലത്ത് പൂര്‍ത്തിയായ ശേഷം വകുപ്പ് തലത്തില്‍ നടത്തിയ പ്രവര്‍ത്തനം വിലയിരുത്താന്‍ യോഗം ചേരുമെന്നും മുഖ്യമന്ത്രി പറഞ്ഞു. യോഗത്തില്‍ ചീഫ് സെക്രട്ടറി ഡോ. എ ജയതിലകും വകുപ്പ് സെക്രട്ടറിമാരും പങ്കെടുത്തു.