രാമനെ നിങ്ങൾ കറുത്തവനാക്കി ; ഉത്തരഖണ്ഡ് നിയസഭയിൽ അയോധ്യാ വിഷയത്തിൽ വാക്പോര്

0

ഡെറാഡൂൺ: അയോദ്ധ്യയിലെ രാമക്ഷേത്രത്തിലെ രാംലല്ല പ്രതിഷ്ഠയെ നിറത്തെ ചൊല്ലി ഉത്തരഖണ്ഡ് നിയസഭയിൽ ചർച്ച. ഉത്തരാഖണ്ഡിലെ കോൺഗ്രസ് എംഎൽഎയാണ് ഈ ചർച്ചയ്ക്ക് വഴി ഒരുക്കിയത്. ഏകീകൃത സിവിൽ കോഡ് ബില്ലിനെക്കുറിച്ചുള്ള ചർച്ച പുരോഗമിക്കുന്നതിനിടെയാണ് ജയ്പൂരിൽ നിന്നുള്ള കോൺഗ്രസ് എംഎൽഎ ആദേശ് സിംഗ് ചൗഹാൻ വിമർശനം ഉന്നയിച്ചത്.

നിങ്ങൾ ഞങ്ങളുടെ രാമനം കറുത്തതാക്കിയെന്നായിരുന്നു ആക്ഷേപം. കൃഷ്ണശിലയിലാണ് അയോദ്ധ്യയിലെ രാംലല്ല വിഗ്രഹം നിർമ്മിച്ചിരിക്കുന്നത്. ഇത് ചൂണ്ടിക്കാട്ടിയാണ് എംഎൽഎയുടെ വിമർശനം. എന്നാൽ ഏകീകൃത സിവിൽ കോഡ് വിഷയം ചർച്ച ചെയ്യുന്നതിനിടെ ഇത്തരമൊരു വിഷയത്തിലേക്ക് എത്തിച്ചത് ചർച്ച വഴിതിരിച്ചുവിടാനുള്ള ശ്രമമാണ് എന്ന ആക്ഷേപവും ഉയർന്നിട്ടുണ്ട്.

എന്തായാലും കോൺഗ്രസ് എംഎൽഎയ്ക്കെതിരെ ബിജെപി മന്ത്രിമാരും നിയമസഭാംഗങ്ങളും പ്രതിഷേധവുമായി രംഗത്തെത്തിയതോടെ ഈ പരാമർശം വലിയ വിവാദത്തിന് കാരണമായിരിക്കുകയാണ്. ശ്രീരാമനെക്കുറിച്ച് എങ്ങനെ ഈ പരാമർശം നടത്താൻ കഴിയുമെന്ന് ചൗഹാനെ ചോദ്യം ചെയ്തുകൊണ്ട് ധനകാര്യ-പാർലമെന്ററി വർക്ക് മന്ത്രി പ്രേം ചന്ദ് അഗർവാൾ ആഞ്ഞടിച്ചു. ബിജെപി എംഎൽഎമാർ ജയ് ശ്രീറാം മുദ്രാവാക്യം വിളിച്ചതോടെ കോൺഗ്രസ് എംഎൽഎ തർക്കം തുടർന്നു.

മന്ത്രി കോൺഗ്രസിന്റേത് വോട്ട് ബാങ്ക് രാഷ്ട്രീയമാണെന്ന് ആരോപിച്ചു. ‘അദ്ദേഹം ശ്രീരാമനെക്കുറിച്ച് ഇത്തരം പരാമർശങ്ങൾ നടത്തുന്നു. വോട്ടിന് വേണ്ടി നിങ്ങൾ എന്തും ചെയ്യുന്നു, പക്ഷേ അത്തരം കാര്യങ്ങൾ പറയരുതെന്ന് ഞാൻ നിങ്ങളോട് അഭ്യർത്ഥിക്കുന്നു. കോൺഗ്രസിന് പ്രീണനവും വോട്ട് ബാങ്ക് രാഷ്ട്രീയവും മാത്രമേ ചെയ്യാനാകൂയെന്ന് മന്ത്രി ആരാഞ്ഞു.

LEAVE A REPLY

Please enter your comment!
Please enter your name here