
കാട്ടാക്കടയില്‍ യുവതിയെ ഭര്‍തൃവീട്ടില്‍ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തി. തോളൂര്‍ സ്വദേശി അപര്‍ണയാണ് മരിച്ചത്. ഭര്‍തൃവീട്ടിലെ കിടപ്പ് മുറിയിലാണ് അപര്‍ണയെ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തിയത്.
വെള്ളിയാഴ്ച രാത്രിയിലാണ് അപര്‍ണ വാതില്‍ തുറക്കാത്തതിനെ തുടര്‍ന്ന് സംശയം തോന്നിയ വീട്ടുകാര്‍ വാതില്‍ ചവിട്ടി തുറന്നത്. ഈ സമയമാണ് അപര്‍ണ ആത്മഹത്യ ചെയ്ത വിവരം വീട്ടുകാരറിയുന്നത്. ഭര്‍ത്താവ് അക്ഷയ് വിദേശത്ത് സൗണ്ട് എന്‍ജിനിയറായി ജോലി ചെയ്ത് വരികയാണ്.
അപര്‍ണയുടെയും അക്ഷയുടെയും വിവാഹം കഴിഞ്ഞ വര്‍ഷമായിരുന്നു നടന്നത്. സംഭവത്തില്‍ ആര്യനാട് പൊലീസെത്തി കേസെടുത്തു. ആപര്‍ണയുടെ ഫോണ്‍ ഉള്‍പ്പടെ പരിശോധിച്ച് വരികയാണ്. ജീവനൊടുക്കാനുള്ള കാരണം അന്വേഷിച്ച് വരികയാണ്.