
പശ്ചിമ ബംഗാളിലെ 15 ബൂത്തുകളിൽ നാളെ റിപ്പോളിംഗ്. സൗത്ത് 24 പർഗനസിലെ രണ്ട് മണ്ഡലങ്ങളിലാണ് റിപ്പോളിംഗ് നടക്കുക. ബിജെപി പരാതിയെ തുടർന്നാണ് നടപടി.മഗ്രഹത്ത് പശ്ചിനിലെ 11 ബൂത്തുകളിലും ഡയമണ്ട് ഹാർബറിലെ 4 ബൂത്തുകളിലും നാളെ റി പോളിംഗ് നടക്കും. ഇവിഎമ്മിൽ കൃത്രിമം കാണിച്ചു എന്ന ബിജെപി പരാതിയെ തുടർന്നാണ് തെരഞ്ഞെടുപ്പ് കമ്മീഷൻ നടപടിയെടുത്തത്.
അതേസമയം തൃണമൂൽ കോൺഗ്രസും ബിജെപിയും തമ്മിലുള്ള സംഘർഷാവസ്ഥ കണക്കിലെടുത്ത് പശ്ചിമ ബംഗാളിൽ സ്ട്രോങ്ങ് റൂമുകൾക്ക് സുരക്ഷ വർധിപ്പിച്ചു ബൂത്തുകൾക്ക് മുന്നിൽ നിരോധനാജ്ഞയും പ്രഖ്യാപിച്ചിട്ടുണ്ട്. ഏപ്രിൽ 29ന് നടന്ന വോട്ടെടുപ്പ് അസാധുവാക്കിയതിനെ തുടന്ന് പതിനഞ്ച് ജില്ലകളിലെ വോട്ടർമാർക്കും മെയ് 2ന് വോട്ട് രേഖപ്പെടുത്താം.
നാളെ രാവിലെ ഏഴ് മണി മുതൽ നാലു മണി വരെയാവും വോട്ടെടുപ്പ്. ഏപ്രിൽ 29ന് നടന്ന വോട്ടെടുപ്പിൽ ക്രമക്കേട് നടന്നുവെന്ന് കാണിച്ച് റിട്ടേണിങ് ഓഫീസർമാരും ഒബ്സർവർമാരും നൽകിയ റിപ്പോർട്ടിനെ തുടർന്നാണ് ആ വോട്ടെടുപ്പ് തെരഞ്ഞെടുപ്പ് കമ്മീഷണർ റദ്ദാക്കിയത്. 1951ലെ ജനപ്രാതിനിധ്യ നിയമത്തിലെ 58(2) പ്രകാരമാണ് ഏപ്രിൽ 29ലെ വോട്ടെടുപ്പ് അസാധുവായി പ്രഖ്യാപിച്ചത്.




