KeralaNews

ജലനിരപ്പ് ഉയർന്നു; ഇടുക്കി കല്ലാർകുട്ടി ഡാമിൻറെ ഷട്ടറുകൾ തുറക്കാൻ അനുമതി

ഇടുക്കി കല്ലാർകുട്ടി ഡാമിൻറെ ഷട്ടറുകൾ തുറക്കാൻ അനുമതി. കല്ലാർകുട്ടി ഡാമിന്റെ ഷട്ടറുകൾ ഇന്ന് വൈകീട്ട് ആറ് മണിയോടെ ഘട്ടം ഘട്ടമായി തുറക്കും. ജലനിരപ്പ് 455 മീറ്റർ പിന്നിട്ടതോടെയാണ് തീരുമാനം. 456 മീറ്ററാണ് പരമാവധി സംഭരണശേഷി.

ഇന്നും നാളെയും സംസ്ഥാനത്ത് ശക്തമായ മഴയ്ക്ക് സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ് നിർദേശം. ഇന്ന് 11 ജില്ലകളിൽ ഓറഞ്ച് അലർട്ടും മൂന്ന് ജില്ലകളിൽ യെല്ലോ അലർട്ടും നിലനിൽക്കുന്നു. തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, ഇടുക്കി, എറണാകുളം, കോഴിക്കോട്, വയനാട്, കണ്ണൂർ, കാസർഗോഡ് ജില്ലകളിലാണ് ഓറഞ്ച് അലർട്ട്.

തൃശൂർ, പാലക്കാട്, മലപ്പുറം ജില്ലകളിലാണ് യെല്ലോ അലർട്ട്. നാളെയും മുഴുവൻ ജില്ലകളിലും മഴ മുന്നറിയിപ്പുണ്ട്. ചൊവ്വാഴ്ച വരെ സംസ്ഥാനത്ത് മഴ തുടരും. കൂടാതെ ഇന്നും നാളെയും ശക്തമായ കാറ്റിനും സാധ്യതയുണ്ട്. മോശം കാലാവസ്ഥക്ക് സാധ്യതയുള്ളതിനാൽ കേരള കർണാടക ലക്ഷദ്വീപ് തീരങ്ങളിൽ മത്സ്യബന്ധനത്തിന് പോകാൻ പാടില്ല.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button