അന്തരിച്ചു

കരമന തളിയൽ ശ്രീകൃഷ്ണ നഗറിൽ രാമനിലയം 12 ൽ എൻ.കെ വിജയകുമാർ (72) അന്തരിച്ചു.
ഭാര്യ എൻ.രുഗ്മിണി ഭായ് (തങ്കം).മക്കൾ വി.ആർ അഭിജിത്ത്(ബാംഗ്ലൂർ),വി.ആർ അഭിരാസ് മനു(ജർമനി) മരുമക്കൾ എൻ.എസ് ലക്ഷമി അഭിജിത്ത്, പി.എസ് അനുപമ അഭിരാസ്.
പാറശ്ശാല അയിര പ്ലാന്തോടു വീട്ടിൽ
സ്വാതന്ത്യ സമര സേനാനി
കെ.കൊച്ചുകൃഷ്ണ പിള്ളയുടെയും എം.വിജയമ്മയുടെയും മകനായി ജനനം. എം.ജി.കോളേജ്,ധനുവച്ചപുരം വേലുത്തമ്പി സ്മാരക കോളേജ് എന്നിവിടങ്ങളിൽ കോളേജ് യൂണിയൻ ചെയർമാനായിരുന്നു. തിരുവനന്തപുരം സഹകരണ കാർഷിക വികസന ബാങ്കിൽ നിന്ന് മനോജരായി വിരമിച്ചു.
ഗാന്ധിമിഷൻ ജനറൽ സെക്രട്ടറി,കെ.പി.സി.സി പ്രിയദർശിനി പബ്ലിക്കേഷൻ കോർഡിനേറ്റർ,വായന കൂട്ടായ്മ ജനറൽ സെക്രട്ടറി, കെ.പി.സി.സി അംഗം,ഐ.എൻ.ടി.യു.സി ഭാരവാഹി തുടങ്ങിയ ചുമതലകൾ വഹിച്ചു.നിരവധി പുസ്തകങ്ങൾ രചന നടത്തി. പ്രസാധകൻ കൂടിയാണ്.
സംസ്കാര ചടങ്ങുകൾ ശാന്തികവാടത്തിൽ തിങ്കളാഴ്ച നടക്കും.

