KeralaNews

49-ാമത് വയലാർ അവാർഡ് ഇ സന്തോഷ് കുമാറിന്; പുരസ്കാരം ‘തപോമയിയുടെ അച്ഛൻ’ എന്ന നോവലിന്

49-ാമത് വയലാർ അവാർഡ് ഇ സന്തോഷ് കുമാറിന്. തപോമയിയുടെ അച്ഛൻ’ എന്ന നോവലിന് ആണ് പുരസ്കാരം. ടി ഡി രാമകൃഷ്ണൻ, എൻ പി ഹാഫീസ് മുഹമ്മദ്, പ്രിയ എ എസ് എന്നിവർ അടങ്ങിയ ജൂറിയാണ് പുരസ്കാരം നിർണയിച്ചത്. വയലാർ രാമവർമ്മ മെമ്മോറിയൽ ടെസ്റ്റ് പ്രസിഡണ്ട് പെരുമ്പടവും ശ്രീധരനാണ് അവാർഡ് പ്രഖ്യാപിച്ചത്. ഒക്ടോബർ 27 ന് നിശാഗന്ധി ഓഡിറ്റോറിയത്തിൽ വച്ച് പുരസ്കാരം സമ്മാനിക്കും.

2024ൽ പ്രസിദ്ധീകരിച്ച നോവലാണിത്. 2024 ൽ മാധ്യമം വീക്കിലിയിലാണ് തപോമയിയുടെ അച്ഛൻ ആദ്യമായി പ്രസിദ്ധീകരിക്കുന്നത്. പിന്നീട് ഡി.സി ബുക്ക്സ് ഇത് പുസ്തകമാക്കുകയായിരുന്നു. തിരുവനന്തപുരത്ത് ഇന്നു നടന്ന ചടങ്ങിൽ വയലാര്‍ രാമവര്‍മ്മ മെമ്മോറിയല്‍ ട്രസ്റ്റ് പ്രസിഡന്റ് പെരുമ്പടവം ശ്രീധരൻ ആണ് പുരസ്കാരം പ്രഖ്യാപിച്ചത്. അവാർഡ് വർഷത്തിന് തൊട്ട് മുമ്പുള്ള അഞ്ചു വർഷങ്ങളിൽ പ്രസിദ്ധീകരിച്ച രചനകളിൽ നിന്നാണ് അവാർഡിന് അർഹമായ കൃതി തിരഞ്ഞെടുത്തത്.

ഇ സന്തോഷ് കുമാറിന്റെ കഥാസമാഹാരത്തിന് 2006–ലും (ചാവുകളി), നോവലിന് 2012–ലും (അന്ധകാരനഴി) കേരള സാഹിത്യ അക്കാദമി പുരസ്‌കാരം ലഭിച്ചു. ‘കാക്കരദേശത്തെ ഉറുമ്പുകൾ’ക്ക് കേരള ബാലസാഹിത്യ ഇൻസ്റ്റിറ്റ്യൂട്ട് അവാർഡ് (2011). അന്ധകാരനഴിയുടെ ഇംഗ്ലിഷ് പരിഭാഷ 2016–ലെ ക്രോസ് വേഡ് പുരസ്‌കാരത്തിന് ഷോർട്ട് ലിസ്റ്റ് ചെയ്യപ്പെട്ടിരുന്നു. ‘ആറടി’ എന്ന ചലച്ചിത്രത്തിന് ആധാരമായ ‘ഒരാൾക്ക് എത്ര മണ്ണുവേണം’ എന്ന കഥയ്ക്ക് 2017–ലെ കേരള ചലച്ചിത്ര പുരസ്‌കാരസമിതിയുടെ സ്പെഷ്യൽ ജൂറി പരാമർശം. വേങ്ങയിൽ കുഞ്ഞിരാമൻ നായനാർ കഥ അവാർഡ്, പത്മരാജൻ കഥാപുര സ്‌കാരം, ഫൊക്കാന കഥാപുരസ്‌കാരം, പ്രൊഫ. സി.വി.എൻ. സാഹിത്യപുരസ്‌കാരം എന്നിവ ലഭിച്ചിട്ടുണ്ട്.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button