Kerala

തൃശൂർ വെടിക്കെട്ട് ദുരന്തം: ചിന്നിച്ചിതറിയ ശരീരഭാഗങ്ങൾ; മരണസംഖ്യ ഇനിയും ഉയർന്നേക്കാം; സമീപത്തെ വീടുകൾക്കും വ്യാപക നാശനഷ്ടം

തൃശ്ശൂർ: തൃശ്ശൂരിലെ പടക്ക നിർമാണ കേന്ദ്രത്തിൽ ഉ​ഗ്ര സ്ഫോട നം നടന്ന സംഭവത്തിൽ ഇതുവരെ ലഭിച്ചത് 9 പേരുടെ മൃതദേഹമാണ്. അപകടസ്ഥലത്ത് നിന്ന് ശരീരഭാഗങ്ങൾ കണ്ടുകിട്ടിയെങ്കിലും ചിന്നിച്ചിതറിയ ഭാഗങ്ങളായതിനാൽ മരണപ്പെട്ടവരുടെ എണ്ണം കണക്കാക്കാനായിട്ടില്ല. നിലവിൽ 13 പേർ മെഡിക്കൽ കോളേജിലെ ബേണിംഗ് ഐസിയുവിൽ ചികിത്സയിലാണ് ഉള്ളത്. ഇതിൽ മൂന്ന് പേർ സ്ത്രീകളാണ്. ഐസിയുവിലുള്ള 13ൽ അഞ്ചു പേരുടെ നില ഗുരുതരമായി തുടരുന്നു. സ്ഥലത്ത് രക്ഷാപ്രവർത്തനം തുടരുകയാണ്. സംഭവ സ്ഥലത്തെ സമീപ കുളത്തിലും പരിശോധന നടത്തുകയാണ്.

സ്‌കൂബാ സംഘം സ്ഥലത്തെത്തി. അതേസമയം സ്ഫോടനം നടന്ന പാടത്തിന് സമീപത്തെ വീടുകൾക്കും നാശനഷ്ടം സംഭവിച്ചു. പല വീടുകളുടെയും ജനലുകൾ തകർന്നു. മുണ്ടത്തിക്കോട് സ്വദേശി ഉണ്ണികൃഷ്ണന്റെയും പ്രദേശത്തുള്ള മറ്റു ചില വീടുകൾക്കുമാണ് കേടുപാടുകൾ ഉണ്ടായത്. അതേസമയം സംഭവ സ്ഥലത്ത് വീണ്ടും ചെറു പൊട്ടിത്തെറി ഉണ്ടായി. അവശേഷിച്ച മരുന്നാണ് പൊട്ടിത്തെറിച്ചത്. അതേസമയം സ്ഫോടനം നടന്ന സമയത്ത് ഉറക്കത്തിലായിരുന്നുവെന്ന് നാട്ടുകാരൻ ലിജോ പറഞ്ഞു

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button