
പറമ്പിക്കുളം ഡാമിന്റെ ഷട്ടർ തുറന്നു. പാലക്കാട് പറമ്പിക്കുളം ഡാമിൻറെ ഒരു സ്പിൽവേ ഷട്ടറാണ് തുറന്നത്. സ്പിൽവേ ഷട്ട൪ 10 സെ.മീറ്ററായി ഉയ൪ത്തി. നീരൊഴുക്ക് ശക്തമായതോടെയാണ് സ്പിൽവേ ഷട്ട൪ തുറന്നത്.
സംസ്ഥാനത്ത് കനത്ത മഴക്കൊപ്പം കാറ്റിനും സാധ്യതയുണ്ടെന്ന് കാലാവസ്ഥ വകുപ്പ് അറിയിച്ചിരുന്നു. കേരളത്തിൽ ഒറ്റപ്പെട്ടയിടങ്ങളിൽ ഇന്ന് (25/07/2025) മുതൽ 27/07/2025 വരെ മണിക്കൂറിൽ 50 മുതൽ 60 കിലോമീറ്റർ വരെ വേഗതയിൽ ശക്തമായ കാറ്റിനു സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു. കാറ്റിനെ നേരിടാൻ പൊതുജനങ്ങൾക്ക് വേണ്ടി ജാഗ്രത നിർദേശങ്ങളും പുറപ്പെടുവിച്ചിരുന്നു.