BlogNationalNews

സ്ത്രീ ശാക്തീകരണത്തിൽ വിശ്വസിക്കുന്നുണ്ടെങ്കിൽ വനിതാ ബില്ലിനെ പിന്തുണയ്ക്കണം; രാഹുൽ ഗാന്ധിക്ക് മറുപടിയുമായി സ്‌മൃതി ഇറാനി

സ്ത്രീശാക്തീകരണത്തെക്കുറിച്ചുള്ള പരാമർശങ്ങളുടെ പേരിൽ ലോക്‌സഭാ പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധിക്കെതിരെ ബിജെപി ദേശീയ ജനറൽ സെക്രട്ടറി സ്മൃതി ഇറാനി. സ്‌ത്രീ ശാക്തീകരണത്തെ കുറിച്ച് കോൺഗ്രസ് മുൻ അധ്യക്ഷൻ സംസാരിക്കുന്നത് കേട്ടു. ശെരിക്കും സ്ത്രീ ശാക്തീകരണത്തിൽ വിശ്വസിക്കുന്നുണ്ടെങ്കിൽ നരേന്ദ്ര മോദി സർക്കാർ അവതരിപ്പിച്ച 33 ശതമാനം വനിതാ സംവരണ ബിൽ വേഗത്തിൽ നടപ്പിലാക്കാൻ സഹകരിച്ചുകൊണ്ട് യഥാർത്ഥ പിന്തുണ നൽകുകയാണ് വേണ്ടതെന്ന് സ്‌മൃതി ഇറാനി പറഞ്ഞു. ദേശീയ ജനറൽ സെക്രട്ടറിയായ ശേഷം ആദ്യ ഔദ്യോഗിക പ്രതികരണമായിരുന്നു.

ശനിയാഴ്ച പൂനെയിൽ നടന്ന ‘ഛാത്രോം കി ഗൂഞ്ച്’ (Chhatron Ki Goonj) പരിപാടിക്കിടെ സ്ത്രീകൾ “ഇന്ത്യയുടെ ശക്തി”യാണെന്ന് പറഞ്ഞ രാഹുൽ ഗാന്ധി, അവർ സ്വന്തം വ്യക്തിത്വം ഉറപ്പിക്കാനും അവകാശങ്ങൾക്കായി പോരാടാനും പുരുഷാധിപത്യപരമായ കീഴ്വഴക്കങ്ങളെ വെല്ലുവിളിക്കാനും ആഹ്വാനം ചെയ്യുകയുണ്ടായി.
മനുസ്മൃതിയെ പരാമർശിക്കുകയും, അതിൽ സ്ത്രീകൾക്ക് സ്വാതന്ത്ര്യം നിഷേധിക്കുന്ന ഒരു ഭാഗം ഉദ്ധരിക്കുകയും ചെയ്തു.ഹിന്ദുധർമ്മത്തെ കുറിച്ചും രാഹുൽ ഗാന്ധി സംസാരിച്ചു.

ഹിന്ദു ധർമം അനുസരിച്ച് ഭഗവതിയെയും ലക്ഷ്മിയെയും സരസ്വതിയെയും ആരാധിക്കുന്നു. വന്ദേ മാതരത്തിൽ ദുർഗയെ സ്തുതിക്കുന്നു.ആ ഭാഗമാണ് കോൺഗ്രസ് വെട്ടിമാറ്റിയത്. ഒരു രാഷ്ട്രീയ പാർട്ടിയും പാർലമെൻ്റിനേക്കാൾ മുകളിൽ അല്ല എന്നും സ്മൃതി ഇറാനി കൂട്ടിച്ചേർത്തു.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button