Kerala

കേരളത്തിൽ രണ്ടിടങ്ങളിൽ ഒഴുക്കിൽപ്പെട്ട് അപകടം; തിരുവനന്തപുരത്ത് ആറ്റിൽ വീണ് സൈനികനെ കാണാതായി

തിരുവനന്തപുരം: രണ്ടിടങ്ങളിൽ ഒഴുക്കിൽപ്പെട്ട് അപകടം. തിരുവനന്തപുരത്ത് സൈനികനെ കാണാതായി. പെരുമ്പാവൂരിൽ മോഡലിന് ദാരുണാന്ത്യം. തിരുവനന്തപുരം പേയാട് കാവടിക്കടവിൽ കരമനയാറ്റിൽ ഒഴുക്കിൽപ്പെട്ടാണ് സൈനികനെ കാണാതായത്. പാങ്ങോട് ക്യാമ്പിലെ സൈനികനായ കോഴിക്കോട് സ്വദേശി സുജിത്താണ് കുളിക്കാനാറിങ്ങിയപ്പോള്‍ ഒഴുക്കിൽപ്പെട്ടത്. സുജിത്തിനൊപ്പം കുളിക്കാനിറങ്ങിയ മറ്റൊരു സൈനികനും ഒഴുക്കിൽപ്പെട്ടെങ്കിലും നാട്ടുകാര്‍ രക്ഷപ്പെടുത്തി. സുജിത്തിനായി സ്കൂബ സംഘം തിരച്ചിൽ തുടരുകയാണ്. നാലു സൈനികര്‍ക്കൊപ്പമാണ് സുജിത്ത് ഇവിടെ കുളിക്കാനെത്തിയത്. കനത്ത മഴയെ തുടര്‍ന്ന് നീരൊഴുക്ക് ശക്തമാണ്. നിരവധി അപകടങ്ങള്‍ ഉണ്ടായ സ്ഥലമാണ് കാവടിക്കടവ്.

പെരുമ്പാവൂരിൽ പാറമടയിലുണ്ടായ അപകടത്തിലാണ് മോഡൽ യുവാവ് മരിച്ചത്. പരസ്യ ചിത്രീകരണത്തിന് ലൊക്കേഷൻ നോക്കാനെത്തിയതായിരുന്നു. ദില്ലി അംബേദ്കർ നഗർ സ്വദേശി ദിയാൻഷൂ ജോഷി (26) ആണ് മരിച്ചത്. പെരുമ്പാവൂർ മുടക്കുഴ പെട്ടമല പാറമടയിൽ ഉച്ചകഴിഞ്ഞ് രണ്ടു മണിയോടെയാണ് സംഭവം. സംഘത്തിലുള്ളവർ ലൊക്കേഷൻ നോക്കുന്നതിനിടെ ദിയാൻഷു വെള്ളത്തിൽ നീന്താൻ ശ്രമിക്കവേ ആണ് അപകടം സംഭവിച്ചത്.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button