Blog

ശിവഗിരി തീര്‍ത്ഥാടനം: രണ്ട് താലൂക്കുകളിൽ അവധി പ്രഖ്യാപിച്ചു

92-ാമത് ശിവഗിരി തീര്‍ത്ഥാടനത്തിന്‍റെ പ്രധാന ദിവസമായ ഡിസംബര്‍ 31ന് ജില്ലയിലെ രണ്ട് താലൂക്കുകൾക്ക് അവധി പ്രഖ്യാപിച്ചു. ചിറയന്‍കീഴ്, വര്‍ക്കല എന്നീ താലൂക്കുകൾക്കാണ് ജില്ലാ കളക്ടര്‍ പ്രാദേശിക അവധി പ്രഖ്യാപിച്ചിരിക്കുന്നത്.

താലൂക്ക് പരിധിയിലെ എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും സംസ്ഥാന സര്‍ക്കാര്‍ സ്ഥാപനങ്ങള്‍ക്കും അവധിയാണ്. മുന്‍ നിശ്ചയിച്ച പൊതുപരീക്ഷകള്‍ക്ക് അവധി ബാധകമല്ല. ഡിസംബര്‍ 30 മുതല്‍ ജനുവരി 1വരെയാണ് ശിവഗിരി തീര്‍ത്ഥാടനം.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button