
സംസ്ഥാനത്തെ തീവ്ര വോട്ടർപ്പട്ടിക പരിഷ്കരണം വിലയിരുത്തനായി രാഷ്ട്രീയ പാർട്ടി പ്രതിനിധികളുടെ യോഗം ഇന്ന് തിരുവനന്തപുരത്ത് ചേരും.
അതത് കാലത്ത് വോട്ടർപട്ടിക പുതുക്കൽ നടക്കുന്നതിനാൽ ബിഹാർ മോഡൽ എസ്‌ഐആർ കേരളത്തിൽ വേണ്ട എന്ന അഭിപ്രായമാണ് ബിജെപി ഒഴികെയുള്ള എല്ലാ രാഷ്‌ട്രീയപാർടികൾക്കുമുള്ളത്. ഇതിനെതിരെയുള്ള നിയമസാധ്യതകളും സർക്കാർ പരിശോധിച്ചു വരികയാണ്.
അതേസമയം, തദ്ദേശ തെരഞ്ഞെടുപ്പിന്റെ പശ്ചാത്തലത്തിൽ എസ്ഐആർ നടപടി നീട്ടിവെക്കണമെന്നും സർക്കാർ ആവശ്യപ്പെട്ടിരുന്നു. എന്നാൽ, തദ്ദേശ തെരഞ്ഞെടുപ്പ് പ്രവർത്തനങ്ങൾ തടസ്സപ്പെടാതെ എസ്ഐ ആർ പൂർത്തിയാക്കുമെന്നാണ് തെരഞ്ഞെടുപ്പ് മുഖ്യ ഓഫീസർ ഡോ. രത്തൻ ഖേൽക്കർ അറിയിച്ചത്.



