KeralaPolitics

സിദ്ധാർത്ഥിന്റെ മരണം : സഖാക്കളുടെ സൈബർ ആക്രമണത്തിന് ഇരയായി നടി സീമ ജി നായർ

തിരുവനന്തപുരം : സിദ്ധാർത്ഥിന്റെ മരണത്തിൽ ഫേസ്ബുക്ക് പോസ്റ്റിട്ടതിന്റെ പേരിൽ നടി സീമ ജി നായറെ വളഞ്ഞിട്ടാക്രമിച്ച് സൈബർ സഖാക്കന്മാർ . മറ്റൊരു ഫേസ്ബുക്ക് കുറിപ്പിലൂടെയാണ് സൈബർ സഖാക്കളിൽ നിന്നും നേരിടേണ്ടിവന്ന ദുരനുഭവം നടി പങ്കുവച്ചത് . സിദ്ധാർത്ഥിന്റെ മരണത്തെക്കുറിച്ച് പോലും മോശം കമന്റുകളായിരുന്നു പ്രത്യക്ഷപ്പെട്ടത് എന്നും മനസാക്ഷി ഇല്ലാതെ എങ്ങനെ ഇത്തരത്തിൽ എഴുതാൻ സാധിക്കുന്നുവെന്നും നടി ചോദിച്ചു.

രണ്ട് ദിവസം മുൻപായിരുന്നു സിദ്ധാർത്ഥിന്റെ മരണത്തിൽ സീമ ജി നായർ ഫേസ്ബുക്ക് കുറിപ്പ് പങ്കുവച്ചത്. ഇതിന് പിന്നാലെ കുറച്ചു പേർ മെക്കിട്ട് കയറാൻ വന്നതായി സീമ ജി നായർ പറയുന്നു. അവരെന്തിനാണ് ഇത്രയും ആവേശത്തോടെ പ്രതികരിച്ചത്.

നിലവാരമില്ലാതവൾ, ഊള,തുടങ്ങിയ പദപ്രയോഗങ്ങൾ അവർ തനിക്കെതിരെ ഉപയോഗിച്ചു. രാഷ്ട്രീയ തിമിരം ബാധിച്ചവർ സിദ്ധാർത്ഥിന്റെ മരണത്തെ കുറിച്ച് പോലും മോശമായി മറുപടിയിട്ടു. നമ്മുടെ കേരളത്തിൽ ഇത്രയും മനസാക്ഷി ഇല്ലാതെ എങ്ങനെ ഇങ്ങനെ ഇവർക്ക് എഴുതാൻ കഴിയുന്നുവെന്നും നടി ഫേസ്ബുക്കിൽ കുറിച്ചു.

ഫേസ്ബുക്ക് കുറിപ്പിന്റെ പൂർണരൂപം

നമസ്‌ക്കാരം പ്രിയപെട്ടവരെ ,രണ്ട് ദിവസം മുന്നേ സിദ്ധാർഥ് എന്ന മോനെ കുറിച്ച് ഞാൻ ഒരു പോസ്റ്റ് ഇട്ടിരുന്നു .. അതിൽ ഞാൻ എഴുതിയത് (രാഷ്ട്രീയ കൊലപാതകത്തെ കുറിച്ചും ,ഏതു പാർട്ടി ഭരിച്ചാലും ഒത്താശ ചെയ്യാൻ ആളുണ്ടെങ്കിൽ ഇവിടെ പലതും നടക്കുമെന്നാണ് ) ഒരു പാർട്ടിയുടെ പേര് പറഞ്ഞില്ല ..

അത് CPM ,BJP,CONGRES..ഏതും ആവട്ടെ .. മഞ്ഞപിത്തമുള്ളവന് നോക്കിനിടമൊക്കെ മഞ്ഞനിറം എന്ന് പറഞ്ഞപോലെ കുറച്ചുപേർ എന്റെ മെക്കിട്ടുകേറാൻ വന്നു .. അവരെന്തിനാണ് ഇത്രയും ആവേശത്തോടെ പ്രതികരിച്ചത് .. പ്രതികരിച്ചവരുടെ പാർട്ടി ആണ് ഇതു ചെയ്‌തെന്നു ഞാൻ പറഞ്ഞിട്ടില്ല ..

ഞാൻ നിലവാരമില്ലാതവൾ,ഊള,തുടങ്ങിയ പദപ്രയോഗങ്ങൾ അവർക്കെല്ലാം എന്റെ സ്റ്റാൻഡേർഡ് മാറ്റി വെച്ചു മറുപടിയും കൊടുക്കേണ്ടി വന്നു ,കൊലപാതകം ഏതും ആവട്ടെ ,രാഷ്ട്രീയമോ ,ക്യാമ്പസ്സോ ആവട്ടെ ,പാർട്ടി ഏതും ആവട്ടെ ,പക്ഷെ ആരുടേയും ജീവൻ എടുക്കാനുള്ള അവകാശം ആർക്കും ഇല്ല..

ആര് മരിച്ചാലും ,ആര് കൊന്നാലും ,ആജീവൻ തിരികെ കൊടുക്കാൻ നമ്മുക്ക് കഴിയില്ല ,രാഷ്ട്രീയ തിമിരം ബാധിച്ച ചിലർ സിദ്ധാർത്ഥിന്റെ മരണത്തെ കുറിച്ചുപോലും ഇന്നലെ മോശമായി മറുപടി ഇട്ടു . നമ്മുടെ കേരളത്തിൽ തന്നെ ഇത്രയും മനസാക്ഷി ഇല്ലാതെ എങ്ങനെ ഇവർക്കെഴുതാൻ സാധിക്കുന്നു ..

ഇതുവരെ എന്റെ രാഷ്ട്രീയം എന്തെന്ന് ഞാൻ പറഞ്ഞിട്ടില്ല ,ഒരു പാർട്ടി മീറ്റിംഗിലും ഞാൻ പങ്കെടുത്തിട്ടില്ല ,ഹിന്ദു ആയിപോയതുകൊണ്ട് ഞാൻ സംഖിണി ആയി മാറുന്നു .. ആര് തെറ്റ് ചെയ്താലും തെറ്റിനെ തെറ്റായിഅംഗീകരിക്കാൻ പറ്റാത്ത മനസ്സ് വികൃതമായവരുടെ നാടായി കഴിഞ്ഞു ഈ GOD’S OWN കൺട്രി

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button