Kerala
മന്ത്രിസഭയിൽ മൂന്ന് വനിതകളെങ്കിലും വേണം; തന്നെയും പരിഗണിക്കുന്നുണ്ടെന്ന് ഷാനിമോൾ ഉസ്മാൻ

ആലപ്പുഴ: മന്ത്രിസഭയിൽ കൂടുതൽ വനിതാ പ്രാതിനിധ്യം ഉണ്ടാകണമെന്ന് നിയുക്ത എംഎൽഎ ഷാനിമോൾ ഉസ്മാൻ. ഷാനിമോളുടെ പ്രതികരണം. കുറഞ്ഞത് മൂന്ന് വനിതാ മന്ത്രിമാർ ഉണ്ടാകണമെന്നാണ് ആഗ്രഹമെന്ന് പറഞ്ഞ ഷാനിമോൾ മന്ത്രിസഭയിലേക്ക് തന്നെയും പരിഗണിക്കുന്നുണ്ടെന്നും വ്യക്തമാക്കി. എന്നാൽ ഒട്ടേറെ കാര്യങ്ങൾ പരിഗണിച്ച് വേണം മന്ത്രിസഭയിൽ ഒരാളെ ഉൾപെടുത്താനെന്നും ഷാനിമോൾ അഭിപ്രായപ്പെട്ടു. സമവാക്യങ്ങൾ പരിഗണിക്കുമ്പോൾ മന്ത്രിയാകുമോ എന്ന് പറയാനാകില്ല. രമേശ് ചെന്നിത്തല ഏറ്റവും മുതിർന്ന നേതാവാണ്. അദ്ദേഹം മന്ത്രി സഭയിൽ ഉണ്ടാകണം എന്നാണ് ആഗ്രഹം. അഖിലേന്ത്യാ നേതൃത്വം ഇടപെട്ട് പ്രശ്നം പരിഹരിക്കണമെന്നും ഷാനിമോൾ ഉസ്മാൻ കൂട്ടിച്ചേർത്തു.




