വാര്‍ത്തയില്‍ ഇടംപിടിക്കാനുള്ള അല്പ്പത്തരങ്ങള് ഇനിയെങ്കിലും സുരേന്ദ്രന് അവസാനിപ്പിക്കണം: ഷാഫി പറമ്പില്‍
ബിജെപി സംസ്ഥാന അധ്യക്ഷന്‍ കെ സുരേന്ദ്രന് മറുപടിയുമായി ഷാഫി പറമ്പില്‍ എംഎല്‍എ. സുരേന്ദ്രന്റെ ആരോപണങ്ങള്‍ അടിസ്ഥാന രഹിതമെന്ന് ഷാഫി പറമ്പില്‍ പ്രതികരിച്ചു. സീറോ ക്രെഡിബിലിറ്റിയാണ് സുരേന്ദ്രനുള്ളതെന്ന് ഷാഫി പറമ്പില്‍ പറഞ്ഞു.
സുരേന്ദ്രനില്‍ നിന്നോ ബിജെപിയില്‍ നിന്നോ രാജ്യസ്നേഹം പഠിക്കേണ്ട ആവശ്യം തനിക്കില്ലെന്നും വ്യക്തമാക്കി. വാര്‍ത്തയില്‍ ഇടം നേടാനുള്ള തന്ത്രം മാത്രമാണിതെന്നും വിമര്‍ശിച്ചു. സുതാര്യമായിട്ടാണ് യൂത്ത് കോണ്‍ഗ്രസ് തെരഞ്ഞെടുപ്പ് നടന്നതെന്നും ഷാഫി കൂട്ടിച്ചേര്‍ത്തു.
ശങ്കരാടിയുടെ കൈ രേഖ രാഷ്ട്രീയം പ്രായോഗിക തലത്തില്‍ നടപ്പാക്കുന്ന നേതാവാണ് സുരേന്ദ്രന്. അല്‍പ്പത്തരം വിളിച്ചു പറയുന്നത് സുരേന്ദ്രന് നിര്‍ത്തണം. കുഴല്‍പണ കേസിലെ പ്രതി രാജ്യസ്നേഹം പഠിപ്പിക്കേണ്ടെന്നും ഷാഫി പറമ്പില്‍ എംഎല്‍എ പറഞ്ഞു.
സംഘടനാതലത്തില്‍ ഇങ്ങനെയൊരു പരാതി ഉയര്‍ന്നതായി അറിയില്ല. പാലക്കാട്ടെ മറ്റ് തെരഞ്ഞെടുപ്പിലും കൃത്രിമം നടന്നോയെന്ന് പരിശോധിക്കണമെന്ന സുരേന്ദ്രന്റെ പ്രസ്താവന തരം താഴ്ന്നതാണെന്നും ഇങ്ങനെ സ്വയം പരിഹാസ്യനാകരുതെന്നും ഷാഫി പറമ്പില്‍ അഭിപ്രായപ്പെട്ടു.
- “ഡിസിസി ഓഫീസിന് നേരെ കല്ലെറിഞ്ഞത് ആരെന്ന് പറയാൻ ധൈര്യമുണ്ടോ?”; മുഖ്യമന്ത്രിയെ വെല്ലുവിളിച്ച് എം.വി. ഗോവിന്ദൻ
- സമരച്ചൂടിൽ തലസ്ഥാനം; ഗ്യാനേഷിനെതിരെ ഇന്ത്യ സഖ്യത്തിന്റെ മാർച്ച് പൊലീസ് തടഞ്ഞു, റോഡിലിരുന്ന് നേതാക്കളുടെ പ്രതിഷേധം
- അടൂർ പ്രകാശിന്റെ പരാതി; സർക്കാർ പാർട്ടി ഏകോപന സമിതിക്ക് സാദ്ധ്യത, മുഖ്യമന്ത്രിയുടെ നിലപാട് തേടും
- അബ്ദുറഹ്മാന് കുരുക്ക് മുറുകുന്നു; മെസിയുടെ സ്പോൺസർഷിപ്പ് തട്ടിപ്പ് കേസിൽ അന്വേഷണാനുമതി തേടി ഡിജിപി
- ഇ.എൻ. സുരേഷ് ബാബുവിനെതിരെ കൃത്യമായ നടപടി വേണം; ആഭ്യന്തരവകുപ്പ് ഇടപെടണമെന്ന് ദീപ്തി മേരി വർഗീസ്








