വാര്‍ത്തയില്‍ ഇടംപിടിക്കാനുള്ള അല്പ്പത്തരങ്ങള് ഇനിയെങ്കിലും സുരേന്ദ്രന് അവസാനിപ്പിക്കണം: ഷാഫി പറമ്പില്‍
ബിജെപി സംസ്ഥാന അധ്യക്ഷന്‍ കെ സുരേന്ദ്രന് മറുപടിയുമായി ഷാഫി പറമ്പില്‍ എംഎല്‍എ. സുരേന്ദ്രന്റെ ആരോപണങ്ങള്‍ അടിസ്ഥാന രഹിതമെന്ന് ഷാഫി പറമ്പില്‍ പ്രതികരിച്ചു. സീറോ ക്രെഡിബിലിറ്റിയാണ് സുരേന്ദ്രനുള്ളതെന്ന് ഷാഫി പറമ്പില്‍ പറഞ്ഞു.
സുരേന്ദ്രനില്‍ നിന്നോ ബിജെപിയില്‍ നിന്നോ രാജ്യസ്നേഹം പഠിക്കേണ്ട ആവശ്യം തനിക്കില്ലെന്നും വ്യക്തമാക്കി. വാര്‍ത്തയില്‍ ഇടം നേടാനുള്ള തന്ത്രം മാത്രമാണിതെന്നും വിമര്‍ശിച്ചു. സുതാര്യമായിട്ടാണ് യൂത്ത് കോണ്‍ഗ്രസ് തെരഞ്ഞെടുപ്പ് നടന്നതെന്നും ഷാഫി കൂട്ടിച്ചേര്‍ത്തു.
ശങ്കരാടിയുടെ കൈ രേഖ രാഷ്ട്രീയം പ്രായോഗിക തലത്തില്‍ നടപ്പാക്കുന്ന നേതാവാണ് സുരേന്ദ്രന്. അല്‍പ്പത്തരം വിളിച്ചു പറയുന്നത് സുരേന്ദ്രന് നിര്‍ത്തണം. കുഴല്‍പണ കേസിലെ പ്രതി രാജ്യസ്നേഹം പഠിപ്പിക്കേണ്ടെന്നും ഷാഫി പറമ്പില്‍ എംഎല്‍എ പറഞ്ഞു.
സംഘടനാതലത്തില്‍ ഇങ്ങനെയൊരു പരാതി ഉയര്‍ന്നതായി അറിയില്ല. പാലക്കാട്ടെ മറ്റ് തെരഞ്ഞെടുപ്പിലും കൃത്രിമം നടന്നോയെന്ന് പരിശോധിക്കണമെന്ന സുരേന്ദ്രന്റെ പ്രസ്താവന തരം താഴ്ന്നതാണെന്നും ഇങ്ങനെ സ്വയം പരിഹാസ്യനാകരുതെന്നും ഷാഫി പറമ്പില്‍ അഭിപ്രായപ്പെട്ടു.
- ശബരിമല യുവതീപ്രവേശന ഹർജി; പ്രതികരിച്ച് ജി സുകുമാരൻ നായർ
- ആമയുടെയും തേങ്ങയുടെയും കാര്യങ്ങളൊക്കെ വഴിയേ എല്ലാവരുടെയും ജീവിതാനുഭവത്തിലേക്ക് പകര്‍ന്നെടുക്കാന്‍ സാധിക്കും; സുരേഷ് ഗോപി
- ശബരിമല സ്വര്‍ണക്കൊള്ള; പുതിയ സാമ്പിളുകള്‍ ജംഷെഡ്പൂരിലേക്ക് അയക്കും
- പാങ്ങോട് സൈനിക ക്യാമ്പിലെ മോഷണം; അന്വേഷണം ഈര്‍ജിതമാക്കി
- പാലാ സ്ഥാനാര്‍ഥിത്വം: റോഷി അഗസ്റ്റിന്റെ പ്രസ്താവന അച്ചടക്കലംഘനം അല്ലെന്ന് ജോസ് കെ മാണി








