KeralaNews

‘രാഹുൽ വിഷയം കോൺഗ്രസ്‌ യുവനിരക്ക് തിരിച്ചടിയല്ല, : ഷാഫി പറമ്പിൽ

രാഹുൽ മാങ്കൂട്ടത്തിൽ വിവാദത്തിൽ കോൺഗ്രസ്‌ കൃത്യമായ നിലപാട് സ്വീകരിച്ചുവെന്ന് ഷാഫി പറമ്പിൽ എം പി. രാഹുൽ യൂത്ത് കോൺഗ്രസ് പ്രസിഡന്റ ആയ വ്യക്തിയാണ്. വലിയ ജനാധിപത്യ പ്രക്രീയയിലൂടെയാണ് തിരഞ്ഞെടുക്കപ്പെട്ടത്. രാഹുലും പാർട്ടിയും ഒരുമിച്ച് എടുത്ത തീരുമാനം ആണ് ആരോപണം വന്നതോടെ മാറി നിൽക്കുക എന്നത്.

പിന്നീട് കോൺഗ്രസ് പാർട്ടി രാഹുലിനെ സസ്പെൻഡ് ചെയ്തു. അത് കേസ് വരുന്നതിന് മുൻപ് തന്നെ ചെയ്തു. MLA എന്ന രീതിയിൽയുഡിഎഫിന്റെ ഭാഗം ആകേണ്ട എന്ന തീരുമാനം നേതൃത്വം എടുത്തു. തൻ്റെ അടുപ്പം ഒന്നും ഇവിടെ ബാധകം അല്ല. മറ്റ് ഏത് പാർട്ടിയേക്കാളും നല്ല രീതിയില് ആണ് കോൺഗ്രസ് അത് കൈകാര്യം ചെയ്തത്. നിലവിൽ അതൊരു കേസ് ആണ്. നിയമപരമായി മുന്നോട്ട് പോകട്ടെ. രാഹുലിനെതിരെയുള്ള നിലപാടിൽ നേതാക്കൾക്ക് ഇടയിൽ അഭിപ്രായ വ്യത്യാസമില്ല. ഒരുത്തരുടെയും വ്യക്തിപരമായ അഭിപ്രായം മാത്രമാണ്. രാഹുൽ പാർട്ടി വേദികളിൽ എത്തിയത് പ്രാദേശികമായി പ്രവർത്തകർ വിളിച്ചത് കൊണ്ട്. രാഹുൽ വിഷയം കോൺഗ്രസ്‌ യുവനിരക്ക് തിരിച്ചടിയല്ല.

ഒരാൾ മാത്രം അല്ലാലോ യുവ നിരയിൽ ഉള്ളത്. വി ഡി സതീശനുമായ ബന്ധത്തിൽ ഉലച്ചിലുണ്ടായോ എന്ന ചോദ്യത്തിന് അകൽച്ച ഉണ്ടായി എന്നത് വാർത്ത മാത്രം. കേരളത്തിൽ ഭരണ മാറ്റം എന്ന അജണ്ടയ്ക്ക് എല്ലാവരും ഒരുമിച്ച് ആണ്. ഇണക്കവും പിണക്കവും ഈ പരിശ്രമത്തിന് വെല്ലുവിളിയാവില്ലെന്നും ഷാഫി മറുപടി നൽകി. താൻ ദേശീയ രാഷ്ട്രീയത്തിന്റെ ഭാഗമാകാൻ ആഗ്രഹിച്ചിട്ടില്ല. സംസ്ഥാന രാഷ്ട്രീയമാണ് തന്റെ ‘comfort zone’. അപ്രതീക്ഷിതമായാണ് വടകരയിൽ സ്ഥാനാർഥിയായത് എന്നും ഷാഫി കൂട്ടിച്ചേർത്തു.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button