KeralaNews

വൈറ്റിലയില്‍ ഓട്ടോറിക്ഷയില്‍ യുവതിക്ക് നേരെ ലൈംഗികാതിക്രമം; ഡ്രൈവർ അറസ്റ്റിൽ

കൊച്ചിയില്‍ ഓട്ടോറിക്ഷയില്‍ യുവതിക്ക് നേരെ ലൈംഗികാതിക്രമം നടത്തിയെന്ന പരാതിയില്‍ യുവാവ് അറസ്റ്റില്‍. പനങ്ങാട് സ്വദേശിയായ മിഥുനാണ് പിടിയിലായത്. വൈറ്റിലയില്‍ നിന്ന് ജോലി കഴിഞ്ഞ് വീട്ടിലേക്ക് പോകാനായി ഓട്ടോ വിളിച്ച യുവതിയെ, വഴി തെറ്റിച്ച് പനങ്ങാടുള്ള ആളൊഴിഞ്ഞ സ്ഥലത്തുകൊണ്ട് പോയി ഇയാള്‍ പീഡിപ്പിക്കാന്‍ ശ്രമിക്കുകയായിരുന്നു.

അതിക്രമത്തിനിടെ ബഹളം വെച്ചതോടെ പ്രതി യുവതിയെ അടുത്തുള്ള ഒരിടത്ത് ഇറക്കിവിടുകയായിരുന്നു. സംഭവത്തിന് പിന്നാലെ ഇയാള്‍ ഒളിവില്‍ പോവുകയും ചെയ്തു. മൊബൈല്‍ ഫോണ്‍ ഉപയോഗിക്കാതിരുന്നത് പ്രതിയെ പിടികൂടുന്നതില്‍ പൊലീസിന് ബുദ്ധിമുട്ടുണ്ടാക്കി.

പിന്നീട് ഇയാള്‍ എറണാകുളം ചിറ്റൂര്‍ ഭാഗത്ത് എത്തിയിട്ടുണ്ടെന്ന വിവരത്തിന്റെ അടിസ്ഥാനത്തില്‍ പൊലീസ് അന്വേഷണം നടത്തുകയായിരുന്നു. ഇയാള്‍ മറ്റ് പല കേസുകളിലും പ്രതിയാണ്.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button