News

വിജയ്‍യിൽ നിന്ന് വിവാഹമോചനം വേണ്ടെന്ന് സംഗീത, ഹർജി പിൻവലിക്കും

ചെന്നൈ: തമിഴ്നാട് മുഖ്യമന്ത്രിയും നടനുമായ വിജയ്‍യിൽ നിന്ന് വിവാഹമോചനം വേണ്ടെന്ന നിലപാടുമായി ഭാര്യ സംഗീത. വിജയ്‍യിൽ നിന്ന് വിവാഹമോചനം ആവശ്യപ്പെട്ടുള്ള ഹർജി പിൻവലിക്കാനുള്ള തീരുമാനം സം​ഗീത ചെങ്കൽപ്പെട്ട് കുടുംബകോടതിയെ അറിയിച്ചു. കോടതി ഹർജി തീർപ്പാക്കി. നേരത്തെ, വിജയ്‍യുടെ അമ്മ ഇടപെട്ടതായി സൂചന ഉണ്ടായിരുന്നു.

വിവാഹമോചനം വേണ്ടെന്ന നിലപാടിലേക്ക് ഇരുവരും എത്തുന്നതായും ഒന്നായി മുന്നോട്ട് പോവുമെന്നുമായിരുന്നു അഭ്യൂഹം. ഇത് ശരിവെച്ചു കൊണ്ടുതന്നെയാണ് നിലവിലെ തീരുമാനം. എന്നാൽ ഹർജി പിൻവലിച്ചതിൻ്റെ കാര്യം വ്യക്തമാക്കിയിട്ടില്ല. വീഡിയോ കോൺഫറൻസിങ്ങിലൂടെയാണ് സംഗീത കോടതിയിൽ ഹാജരായത്. 1998ൽ യുകെയിൽ വച്ചാണ് ഇരുവരുടേയും വിവാഹം രജിസ്റ്റർ ചെയ്തത്. 1999ൽ ചെന്നൈയിൽ മതാചാരങ്ങൾ പ്രകാരവും വിവാഹിതരായിരുന്നു. 

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button