CrimeKerala

റിയാസ് മൗലവി വധക്കേസ് ; ഉത്തരവ് നിയമവിരുദ്ധം : വിധിക്കെതിരെ അപ്പീലുമായി സര്‍ക്കാര്‍

കാസർകോട് : പഴയ ചൂരിലെ മദ്രസ അധ്യാപകൻ റിയാസ് മൗലവി വധക്കേസ് വിധിക്കെതിരെ സര്‍ക്കാര്‍ ഹൈക്കോടതിയില്‍ അപ്പീല്‍ നല്‍കി. വിചാരണക്കോടതി ഉത്തരവ് നിയമവിരുദ്ധമെന്ന് സര്‍ക്കാര്‍. പ്രോസിക്യൂഷന്‍ ശക്തമായ തെളിവുകള്‍ നല്‍കിയെന്നും വാദം. പ്രതികളെ വെറുതെവിടാന്‍ കോടതി കണ്ടെത്തിയത് ദുര്‍ബലമായ കാരണങ്ങളാണ്. വിചാരണക്കോടതി ഉത്തരവ് ഞെട്ടിക്കുന്നതെന്നും സര്‍ക്കാര്‍ ഹൈക്കോടതിയില്‍.

വിചാരണ കോടതി ഉത്തരവ് നിയമ വിരുദ്ധമാണെന്നു ചൂണ്ടിക്കാട്ടിയാണ് അപ്പീൽ നൽകിയത്. പ്രോസിക്യൂഷൻ ശക്തമായ തെളിവുകൾ നൽകി. പ്രതികളെ വെറുതെ വിടാൻ കോടതി കണ്ടെത്തിയത് ദുർബലമായ കാരണങ്ങളാണ്. വിചാരണ കോടതി ഉത്തരവ് ഞെട്ടിക്കുന്നതാണെന്നും സർക്കാർ ഹൈക്കോടതിയിൽ സമർപ്പിച്ച അപ്പീലിൽ പറയുന്നുണ്ട്.

പ്രതികളായ കാസർകോട് കേളുഗുഡ്ഡെ സ്വദേശികളായ അജേഷ് എന്ന അപ്പു (27), നിതിൻകുമാർ എന്ന നിതിൻ (26), കേളുഗുഡ്ഡെ ഗംഗെ നഗറിലെ അഖിലേഷ് എന്ന അഖിലു (32) എന്നിവരെ വിട്ടയച്ച കാസർകോട് ജില്ലാ പ്രിൻസിപ്പൽ സെഷൻസ് കോടതി വിധിക്കെതിരെയാണു സർ‌ക്കാർ ഹൈക്കോടതിയിൽ അപ്പീൽ നൽകിയത്.

കൊലപാതകം സംബന്ധിച്ചു പ്രതികളുടെ പങ്ക് തെളിയിക്കുന്നതിൽ പ്രോസിക്യൂഷൻ പരാജയപ്പെട്ടെന്നു വിലയിരുത്തിയാണു പ്രതികളെ വിചാരണ കോടതി വെറുതേവിട്ടത്. പ്രതികൾക്കു മുസ്‌ലിം സമുദായത്തോടുള്ള വെറുപ്പാണു കൊലപാതകത്തിനു പിന്നിലെന്ന വാദവും ഇവർ ആർഎസ്എസ് പ്രവർത്തകരാണെന്ന വാദവും തെളിയിക്കാൻ പ്രോസിക്യൂഷനു കഴിഞ്ഞില്ലെന്നും വിചാരണ കോടതി വിലയിരുത്തിയിരുന്നു.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button