NationalPolitics

ലോക്സഭാ തെരഞ്ഞെടുപ്പിൽ 370 സീറ്റ് ബിജെപി നേടുമെന്ന് പ്രധാനമന്ത്രി

ഡൽ‌ഹി : ലോക്സഭാ തെരഞ്ഞെടുപ്പിൽ ബിജെപി 370 സീറ്റ് നേടുമെന്ന് പ്രധാനമന്ത്രി . നൂറ് ദിവസം സമൂഹത്തിലെ എല്ലാ വിഭാഗങ്ങളിലേക്കും ഇറങ്ങിച്ചെന്നുള്ള പ്രചാരണം നടത്താൻ പ്രധാനമന്ത്രി പ്രവർത്തകരോട് ആഹ്വാനം ചെയ്തു. 400 സീറ്റുകൾ എന്ന ലക്ഷത്തോടെ പ്രവർത്തിക്കണമെന്നും മണ്ഡലങ്ങളിലേക്ക് പോകണമെന്നും മോദി നേതാക്കളോട് നിര്‍ദ്ദേശിച്ചു.

ഭരണ നേട്ടങ്ങൾ എണ്ണിപ്പറഞ്ഞുകൊണ്ടായിരുന്നു പ്രധാനമന്ത്രിയുടെ പ്രസംഗം. അടുത്ത 100 ദിവസം പുതിയ ഊർജ്ജത്തോടെയും ആവേശത്തോടെയും പ്രവർത്തിക്കണമെന്ന് പ്രധാനമന്ത്രി പ്രവർത്തകരോട് ആഹ്വാനം ചെയ്തു. പുതിയ ഓരോ വോട്ടർമാരിലേക്ക് എത്തണമെന്നും ഓരോ പദ്ധതി ഗുണഭോക്താക്കളിലേക്കും ജനങ്ങളിലേക്കും എത്തണമെന്നും മോദി നിര്‍ദ്ദേശിച്ചു.

പാർശ്വവൽക്കരിക്കപ്പെട്ട എല്ലാ വിഭാഗങ്ങൾക്കുമായി സർക്കാർ പ്രവർത്തിച്ചു. രാഷ്ട്രീയത്തിന് വേണ്ടിയല്ല രാജ്യത്തിനായാണ് ബിജെപി പ്രവർത്തിക്കുന്നത്. രാജ്യത്ത് സ്ത്രീകൾക്കെതിരായ അതിക്രമങ്ങൾ കുറഞ്ഞു. സ്ത്രീകളുടെ ശക്തികരണത്തിനായി നിരവധി പ്രവർത്തനങ്ങൾ സർക്കാർ നടത്തി. വനിതകൾക്കായി നടപ്പാക്കിയ പദ്ധതികൾ എണ്ണി പറഞ്ഞുകൊണ്ടായിരുന്നു പ്രധാനമന്ത്രിയുടെ പ്രസംഗം. ബിജെപി ദേശീയ കണ്‍വെന്‍ഷനില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.

അതോടൊപ്പം കോൺഗ്രസ് അസ്ഥിരതയുടെ പ്രതീകമാണെന്നും നരേന്ദ്ര മോദി വിമര്‍ശിച്ചു. കോൺഗ്രസിന് ഭാവിയെ കുറിച്ച് ഒരു പദ്ധതിയുമില്ല. കോൺഗ്രസിൻ്റേത് പ്രീണന രാഷ്ട്രീയമാണെന്നും മോദി കുറ്റപ്പെടുത്തി. മിന്നൽ ആക്രമണത്തിൽ സൈന്യത്തെ കോൺഗ്രസ് സംശയിച്ചു. ജാതിയുടെ അടിസ്ഥാനത്തിൽ രാജ്യത്തെ ഭിന്നിപ്പിക്കുകയാണ് കോൺഗ്രസ്. എന്നാല്‍, എല്ലാവരെയും ഒന്നിച്ചു കൊണ്ടുപോകുന്നതാണ് ബിജെപിയുടെ രാഷ്ട്രീയമെന്നും പ്രധാനമന്ത്രി കൂട്ടിച്ചേര്‍ത്തു.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button