ജനങ്ങള്‍ക്കു തുറന്ന കത്തുമായി പ്രധാനമന്ത്രി നരേന്ദ്ര മോദി

0

ഡല്‍ഹി: ജനങ്ങള്‍ക്കു തുറന്ന കത്തുമായി പ്രധാനമന്ത്രി നരേന്ദ്ര മോദി. വികസിത് ഭാരത് സങ്കല്‍പ് എന്ന പേരിലുള്ള വാട്സ്ആപ്പ് അക്കൗണ്ടില്‍നിന്നാണ് സന്ദേശം അയച്ചിരിക്കുന്നത്. കശ്മീരിന്റെ പ്രത്യേകാധികാരം ഒഴിവാക്കിയതും ജി.എസ്.ടി നടപ്പാക്കിയതും ഉള്‍പ്പെടെ കഴിഞ്ഞ പത്തു വര്‍ഷത്തിനിടെ മോദി സര്‍ക്കാര്‍ കൈക്കൊണ്ട തീരുമാനങ്ങള്‍ എണ്ണിപ്പറഞ്ഞാണ് കത്തുള്ളത്. ‘പ്രിയപ്പെട്ട കുടുംബം’ എന്ന അഭിസംബോധനയോടെയാണ് കത്ത് തുടങ്ങുന്നത്. ‘മോദി കുടുംബം’ ക്യാംപെയിന്റെ ഭാഗമായാണ് കത്ത്.

ജനങ്ങളുടെ ജീവിതത്തിലുണ്ടായ മാറ്റമാണു കഴിഞ്ഞ 10 വര്‍ഷത്തിനിടയിലെ ഏറ്റവും വലിയ നേട്ടമെന്നും പാവപ്പെട്ടവരുടെയും കര്‍ഷകരുടെയും സ്ത്രീകളുടെയും യുവാക്കളുടെയം ജീവിതത്തിന്റെ ഗുണമേന്മ ലക്ഷ്യംവച്ചുള്ള സര്‍ക്കാരിന്റെ പ്രവര്‍ത്തനമാണ് ജനങ്ങളുടെ ജീവിതത്തിലുണ്ടായ പരിവര്‍ത്തനത്തിന്റെ കാരണമായി.

നിങ്ങളുടെ വിശ്വാസവും പിന്തുണയും ഉള്ളതിനാലാണു ജിഎസ്ടി നടപ്പാക്കല്‍, ആര്‍ട്ടിക്കിള്‍ 370 എടുത്തുകളയല്‍, മുത്തലാഖില്‍ പുതിയ നിയമം, തീവ്രവാദത്തിനും ഇടത് തീവ്ര ബോധത്തിനും എതിരെ കരുത്തുറ്റ ചുവടുകള്‍, നാരീ ശക്തി വന്ദന്‍ നിയമം, പുതിയ പാര്‍ലമെന്റ് മന്ദിരത്തിന്റെ ഉദ്ഘാടനം തുടങ്ങിയ പ്രധാന തീരുമാനങ്ങള്‍ എടുക്കാന്‍ സാധിച്ചത്. രാജ്യത്തിന്റെ ക്ഷേമത്തിനു വേണ്ടി ധീരമായ തീരുമാനങ്ങള്‍ എടുക്കാന്‍ സാധിച്ചതിനു പിന്നില്‍ ജനങ്ങളുടെ പിന്തുണയാണുള്ളതെന്നും കത്തില്‍ പ്രധാനമന്ത്രി പറയുന്നു.

LEAVE A REPLY

Please enter your comment!
Please enter your name here