Crime
കുറുമാത്തൂരില്‍ കുഞ്ഞ് കിണറ്റില്‍ വീണ് മരിച്ച സംഭവം കൊലപാതകമെന്ന് പോലീസ്; അമ്മ കിണറ്റിലെറിഞ്ഞ് കൊലപ്പെടുത്തി

കണ്ണൂര്‍: കുറുമാത്തൂരില്‍ മൂന്ന് മാസം പ്രായമായ കുഞ്ഞ് കിണറ്റില്‍ വീണ് മരിച്ച സംഭവം കൊലപാതകമാണെന്ന് പോലീസ് സ്ഥിരീകരിച്ചു. കുഞ്ഞിനെ കിണറ്റിലേയ്ക്ക് തള്ളിയതായാണ് അമ്മയുടെ മൊഴി. തളിപ്പറമ്പ് ഡി.വൈ.എസ്.പി ന്റെ നേതൃത്വത്തില്‍ അമ്മയെ പോലീസ് ചോദ്യം ചെയ്ത് വരികയാണ്.
ജാബിര്‍ – മുബഷിറ ദമ്പതികളുടെ മകന്‍ അലന്‍ ആണ് ദാരുണമായി മരിച്ചത്. ആദ്യം അബദ്ധത്തില്‍ കൈവിട്ട് കുഞ്ഞ് കിണറ്റില്‍ വീണതാണെന്ന് അമ്മ പറഞ്ഞിരുന്നു. എന്നാല്‍ തുടര്‍ന്നുള്ള അന്വേഷണത്തില്‍ പോലീസ് സംശയം തോന്നിയതിനെ തുടര്‍ന്ന് വിശദമായ ചോദ്യം ചെയ്യലാണ് നടന്നത്.
ഇന്നലെ രാവിലെയായിരുന്നു സംഭവം. പോലീസ് കൂടുതല്‍ തെളിവുകള്‍ ശേഖരിച്ചുകൊണ്ടിരിക്കുകയാണ്.

