പ്രായപൂർത്തിയാകാത്ത പെണ്‍കുട്ടിയെ തട്ടിക്കൊണ്ടുപോയി പീഡിപ്പിച്ച കേസിൽ പ്രതിക്ക് 23 വർഷം കഠിനതടവും ഒരു ലക്ഷം രൂപ പിഴയും ശിക്ഷ വിധിച്ച് കോടതി.
തിരുവനന്തപുരം മലയിൻകീഴ് കുരുവിൻമുകൾ പറയാട്ടുകോണം വിശാഖ് ഭവനിൽ രാജേഷിനെ(41)യാണ് കാട്ടാക്കട അതിവേഗ പോക്സോ കോടതി ജഡ്ജി എസ്.രമേഷ്കുമാർ ശിക്ഷിച്ചത്.
വീട്ടിൽ നിന്നും ആരോഗ്യ ഇൻഷുറൻസ് കാർഡ് എടുക്കുന്നതിന് വേണ്ടി പോയ അതിജീവിതയെ പ്രതി തട്ടിക്കൊണ്ടുപോകുകയായിരുന്നു. പ്രതി കുട്ടിയെ ഗുരുവായൂരിൽ എത്തിക്കുകയും തുടർന്ന് വാടകയ്ക്ക് വീടെടുത്ത് പീഡിപ്പിക്കുകയായിരുന്നു. 2013 ലായിരുന്നു സംഭവം.
കുട്ടിയെ കാണാനില്ലെന്ന് കട്ടി മാതാവ് നൽകിയ പരാതിയിൽ പോലീസ് അന്വേഷണം നടത്തുകയും പെൺകുട്ടിയെ തൃശൂരിൽ നിന്ന് കണ്ടെത്തുകയുമായിരുന്നു. കൗൺസിലിംഗിലാണ് അതിജീവിത പീഡനവിവരം പുറത്തുപറഞ്ഞത്.
- ഐസികൾ നോക്കുകുത്തി, അധികാര കേന്ദ്രങ്ങൾ നിശബ്ദമാക്കുന്നു’; രഞ്ജിത്തിനെതിരായ പരാതിയിൽ അതിജീവിതയ്ക്കൊപ്പം ഡബ്ല്യുസിസി; നടിക്ക് ‘സലാം’
- ജ്യൂസ് കടയിൽ സഹായിയായി എത്തി; അരീക്കോട് ഷോക്കേറ്റ് വിദ്യാർത്ഥി മരിച്ചു; മൃതദേഹം ഇന്ന് ഖബറടക്കും
- പിഷാരടിയെ തടഞ്ഞ സംഭവം: ബിജെപി കൗൺസിലർക്കെതിരെ പരാതി നൽകി യു ഡിഎഫ്
- രൂപയുടെ വൻ തിരിച്ചുവരവ്; ഡോളറിനെതിരെ 12 വർഷത്തെ ഏറ്റവും വലിയ മുന്നേറ്റം; ആർബിഐയുടെ ‘സർജിക്കൽ സ്ട്രൈക്ക്’ ഫലം കണ്ടു
- ഇത് ബിജെപിയുടെ അസഹിഷ്ണുത, കോൺഗ്രസ് നിസ്സഹായർ’; പിഷാരടിയെ തടഞ്ഞ സംഭവത്തിൽ ബിജെപിക്കെതിരെ മുഖ്യമന്ത്രി; പരാജയഭീതിയെന്ന് പിഷാരടി








