Blog

കിഫ്ബിക്കെതിരായ വിജിലൻസ് നീക്കം: പിണറായി വിജയന്റെ മറുപടി, കണ്ണൂർ ഭൂമി ഏറ്റെടുക്കൽ സ്വാഭാവിക നടപടിയെന്ന് വിശദീകരണം!

കണ്ണൂർ : കിഫ്ബിയുമായി ബന്ധപ്പെട്ട വിജിലൻസ് അന്വേഷണത്തിനെതിരെ പ്രതിപക്ഷ നേതാവ് പിണറായി വിജയൻ. കിഫ്ബി ധനസഹായം ലഭ്യമാക്കുന്ന ഏജൻസി മാത്രമാണെന്നും കണ്ണൂർ വിമാനത്താവളത്തിന്റെ അനുബന്ധ വികസനത്തിനും കൊച്ചി-ബെംഗളൂരു വ്യവസായ ഇടനാഴിക്കുമായി ഭൂമി ഏറ്റെടുത്ത് സ്വാഭാവിക തുടർ പ്രക്രിയ മാത്രമാണെന്നും പിണറായി വിജയൻ വാർത്തക്കുറിപ്പിൽ വ്യക്തമാക്കി. വിജിലൻസ് അന്വേഷണ ഉത്തരവിലുള്ള അത്ര ഭൂമി ഏറ്റെടുത്തിട്ട് പോലും ഇല്ല. വിജിലൻസ് അന്വേഷണം സർക്കാരിന്റെ പുകമറയാണ്. നാടിന്റെ ഭാവിയെ പണയം വയ്ക്കുന്ന തരംതാണ രാഷ്ട്രീയമാണ് സർക്കാരിന്റേതെന്നും പിണറായി കുറ്റപ്പെടുത്തി.

പിണറായിയുടെ വാർത്താക്കുറിപ്പിന്റെ പുർണ്ണരൂപംവിമാനത്താവളത്തിന്റെ അനുബന്ധ വികസനത്തിനും കൊച്ചി-ബെംഗളൂരു വ്യവസായ ഇടനാഴിക്കുമായി കിൻഫ്ര മുഖേന കണ്ണൂരിലും പാലക്കാടും ഭൂമി ഏറ്റെടുക്കുന്നതുമായി ബന്ധപ്പെട്ട് സർക്കാർ തന്നെ വ്യാജ പ്രചരണം നടത്തുകയാണ്. ആദ്യം തെറ്റായ കാര്യങ്ങൾ പറയുക; തുടർന്ന് വിജിലൻസ് അന്വേഷണം പ്രഖ്യാപിക്കുക എന്ന രീതിയാണ് പിന്തുടരുന്നത്. വകുപ്പ് തലത്തിൽ ഒരന്വേഷണവും നടത്താതെ, ഒരു റിപ്പോർട്ടിൻ്റെയും പിൻബലമില്ലാതെ സർക്കാർ നേരിട്ട് ചില ആരോപണങ്ങൾ ഉയർത്തി മുൻവിധിയോടെ ഒരന്വേഷണം പ്രഖ്യാപിക്കുന്നത് വിചിത്രമാണ്. തിരക്കഥക്കനുസരിച്ച് രാഷ്ട്രീയപ്രേരിതമായി വിജിലൻസിനെ ദുരുപയോഗം ചെയ്യാനാണ് സർക്കാർ നീക്കം.കേരളം ഇന്ന് നേരിടുന്ന വലിയ വെല്ലുവിളി വ്യവസായങ്ങൾക്കും പശ്ചാത്തല സൗകര്യങ്ങൾക്കും ആവശ്യത്തിന് ഭൂമി ലഭ്യമല്ലെന്നതാണ്. കണ്ണൂർ വിമാനത്താവളം പൂർണ്ണതോതിൽ പ്രവർത്തനക്ഷമമാകുന്നതിന് പരിസരപ്രദേശങ്ങളിൽ വ്യവസായ പാർക്കുകളും അനുബന്ധ സൗകര്യങ്ങളും അനിവാര്യമാണ്. രണ്ടു പതിറ്റാണ്ട് മുൻപ് തുടക്കമിടുകയും യുഡിഎഫ് സർക്കാരിന്റെ കാലത്തു തുടരുകയും ചെയ്ത നടപടിക്രമങ്ങളുടെ സ്വാഭാവികമായ തുടർച്ച മാത്രമാണ് ഭൂമി ഏറ്റെടുക്കൽ എന്നിരിക്കെ, ഇതിനെ പെട്ടെന്നുണ്ടായ ഏതോ ഗൂഢനീക്കമായി ചിത്രീകരിക്കുന്നത് ശുദ്ധ കാപട്യമാണ്

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button