Kerala

ആശമാരെ ഇടതുപക്ഷം ആക്ഷേപിച്ചിട്ടില്ല, പുതിയ പ്രഖ്യാപനം സ്വാഗതാർഹം; കെ.കെ. ശൈലജ

തിരുവനന്തപുരം: ആശമാരെ ഇടതുപക്ഷം ആക്ഷേപിച്ചിട്ടില്ലെന്ന് സിപിഎം മുതിർന്ന നേതാവ് കെകെ ശൈലജ ടീച്ചർ. ആശമാരെ സഹായിക്കുക മാത്രമാണ് ചെയ്തിട്ടുള്ളതെന്നും ഇപ്പോഴത്തെ പ്രഖ്യാപനം സ്വാഗതാർഹമാണെന്നും ശൈലജ ടീച്ചർ പറഞ്ഞു. നടപ്പിലാക്കാൻ കഴിയുമോയെന്ന് ഒറ്റ ദിവസം കൊണ്ട് പറയാനാവില്ല. പിണറായിയെ ഇനി മാറ്റാനാവില്ല. പ്രതിപക്ഷ നേതാവായി തീരുമാനിച്ചു കഴിഞ്ഞുവെന്നും കെകെ ശൈലജ പറഞ്ഞു.

ജില്ലാ കമ്മിറ്റികളിലെ ചർച്ചകളെന്ന് പറഞ്ഞ് പുറത്ത് വരുന്നത് യഥാർത്ഥ വസ്തുതകളാണോ?. അക്കാര്യം മാധ്യമങ്ങൾക്ക് മുന്നിൽ വന്ന് ആരെങ്കിലും പറയുന്നതല്ലല്ലോ. പേരാവൂരിലെ ജയസാധ്യതയിൽ ഭിന്നാഭിപ്രായമുയർന്നിരുന്നു. പല മണ്ഡലങ്ങളുടെയും കാര്യത്തിൽ അത്തരം ചർച്ച നടന്നു. താൻ കൂടി ഭാഗമായെടുത്ത തീരുമാനം തെറ്റായിപോയെന്ന് പറയാനാകുമോയെന്നും ശൈലജ പ്രതികരിച്ചു.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button